26.80 ലക്ഷം രൂപ വില : റെക്കോഡ് തുകയ്ക്ക് ഇന്ത്യൻ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്

രുവനന്തപുരം: റെക്കോഡ് തുകയ്ക്ക് ഇന്ത്യൻ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്.മൂന്നു ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഇതോടെ കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി സഞ്ജു മാറി.

Advertisements

തൃശൂർ ടൈറ്റൻസും ട്രിവാൻഡ്രം റോയല്‍സും ഉയർത്തിയ കടുത്ത പോരാട്ടം അതിജീവിച്ചാണ് കൊച്ചി ടീം സഞ്ജുവിനെ തങ്ങളുടെ പാളയത്തിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ 7.40 ലക്ഷത്തിന് ട്രിവാൻഡ്രം റോയല്‍സ് വിളിച്ചെടുത്ത എം.എസ്. അഖിലിന്റെ പേരിലായിരുന്നു കെസിഎല്ലിലെ ഏറ്റവും ഉയർന്ന ലേലത്തുക. അഖിലിന് ഇത്തവണയും വലിയ വില ലഭിച്ചു. 8.40 ലക്ഷം രൂപയ്ക്ക് ഏരീസ് കൊല്ലം സെയ്ലേഴ്സാണ് താരത്തെ ടീമിലെത്തിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവനന്തപുരം ഹയാത്ത് റീജൻസിയിലാണ് ലേലം നടക്കുന്നത്. കളിക്കാർക്കുവേണ്ടി ഓരോ ടീമിനും 50 ലക്ഷം രൂപവീതം മുടക്കാം. 16 മുതല്‍ 20 വരെ കളിക്കാരെ ഓരോ ടീമിനും സ്വന്തമാക്കാം. ഐപിഎല്‍ ലേലം ഉള്‍പ്പെടെ നിയന്ത്രിച്ച ചാരുശർമയുടെ നേതൃത്വത്തിലാണ് ലേലനടപടികള്‍.

Hot Topics

Related Articles