ആഴ്സനലിന്റെ മുൻ മധ്യനിരതാരം തോമസ് പാർട്ടിക്കെതിരേ ബലാത്സംഗക്കേസ് : രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തതായി കേസ്

ലണ്ടൻ: ഇംഗ്ലീഷ് ക്ലബ് ആഴ്സനലിന്റെ മുൻ മധ്യനിരതാരം തോമസ് പാർട്ടിക്കെതിരേ ബലാത്സംഗക്കേസ്. 2021-22 കാലയളവില്‍ രണ്ട് സ്ത്രീകളെ തോമസ് പാർട്ടി ബലാത്സംഗം ചെയ്തെന്നും ഒരു സ്ത്രീക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നുമാണ് കേസ്.മെട്രോപൊളിറ്റൻ പോലീസാണ് പാർട്ടിക്കെതിരേ കുറ്റം ചുമത്തിയത്.

Advertisements

2022 ഫെബ്രുവരിയിലാണ് പോലീസ് ബലാത്സംഗ പരാതിയില്‍ അന്വേഷണം ആരംഭിച്ചത്. പരാതിയുമായി മുന്നോട്ടുവരുന്ന സ്ത്രീകള്‍ക്ക് പിന്തുണ നല്‍കുമെന്നും കേസുമായി ബന്ധപ്പെട്ട് ആർക്കും വിവരങ്ങള്‍ കൈമാറാമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 5-ന് താരം വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അത്ലറ്റിക്കോ മഡ്രിഡില്‍ നിന്ന് 2020 ഒക്ടോബറിലാണ് തോമസ് പാർട്ടി ആഴ്സനലില്‍ ചേർന്നത്. 45.3 മില്ല്യണ്‍ പൗണ്ടിനാണ് താരത്തിന്റെ കൂടുമാറ്റം. പ്രമിയർ ലീഗില്‍ 130 മത്സരങ്ങള്‍ ആഴ്സനലിനായി കളിച്ച താരം 9 ഗോളുകളും നേടി. ചാമ്ബ്യൻസ് ലീഗില്‍ 12 തവണ ഗണ്ണേഴ്സിനായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ആഴ്സനലിനായി 35 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. നാലുഗോളുമടിച്ചു. രണ്ടാം സ്ഥാനത്താണ് ആഴ്സനല്‍ പ്രീമിയർ ലീഗ് സീസണ്‍ അവസാനിപ്പിച്ചത്.

Hot Topics

Related Articles