ക്യാപ്റ്റന് രണ്ടാം ഇന്നിംങ്‌സിലും സെഞ്ച്വറി..! ഇംഗ്ലണ്ടിന് എതിരെ രണ്ടാം ടെസ്റ്റിൽ രണ്ടാം ഇന്നിംങ്‌സിലും സെഞ്ച്വറി നേടി ശുഭ്മാൻ ഗിൽ; ഇന്ത്യ ശക്തമായ നിലയിൽ

ബെർമിംങ്ഹാം; ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടെസ്റ്റിൽ രണ്ടാം ഇന്നിംങ്‌സിലും സെഞ്ച്വറി നേടി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. ആദ്യ ഇന്നിംങ്‌സിൽ ഇരട്ട സെഞ്ച്വറി നേടിയ ഗിൽ, രണ്ടാം ഇന്നിംങ്‌സിൽ സെഞ്ച്വറി തികച്ച് ബാറ്റിംങ് തുടരുകയാണ്. ഗില്ലിന്റെ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ ശക്തമായ നിലയിലാണ്. ആദ്യ ഇന്നിംങ്‌സിൽ ഇന്ത്യ നേടിയ 587 ന് എതിരെ, ഇംഗ്ലണ്ട് 407 ന് എല്ലാവരും പുറത്തായിരുന്നു. രണ്ടാം ഇന്നിംങിസിൽ നാലാം ദിനം ചായയ്ക്കു പിരിയുമ്പോൾ ഇന്ത്യ നാലു വിക്കറ്റ് നഷ്ടമാക്കി 304 റൺ നേടിയിട്ടുണ്ട്. 484 റണ്ണിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്.

Advertisements

ഇന്നലെ ബാറ്റിംങ് അവസാനിപ്പിക്കുമ്പോൾ ഇന്ത്യയ്ക്ക് ജയ്‌സ്വാളിന്റെ (28) വിക്കറ്റ് മാത്രമാണ് നഷ്ടമായിരുന്നത്. ഇന്ന് സ്‌കോർ 96 ൽ എത്തിച്ച ശേഷം കരുൺ നായർ (26) വീണു. 126 ൽ കെ.എൽ രാഹുലിനെയും (55) ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാൽ, കളിയുടെ മൊമന്റം മുഴുവൻ മാറ്റിക്കുറിച്ച് ഇമ്പാക്ട് ഇന്നിംങ്‌സുമായി പന്ത് ക്രീസിൽ അവതരിക്കുകയായിരുന്നു. 58 പന്തിൽ മൂന്നു സിക്‌സും എട്ടു ഫോറും പറത്തിയാണ് പന്ത് അടിച്ചു കയറിയത്. സ്‌കോർ 236 ൽ നിൽക്കെ പന്ത് പുറത്തായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നാലെ ക്രീസിൽ എത്തിയ ജഡേജ പ്രതിരോധത്തിലൂന്നി ക്യാപ്റ്റന് പിൻതുണ നൽകുകയായിരുന്നു. 125 പന്തിലാണ് ക്യാപ്റ്റൻ ഗിൽ സെഞ്ച്വറി തികച്ചത്. ഒരു സെഷൻ കൂടി ബാക്കി നിൽക്കെ നിർണ്ണായകമായ കളി പുറത്തെടുത്ത് മുന്നിലേയ്ക്ക് കുതിയ്ക്കാനാവും ഇന്ത്യയുടെ നീക്കം. നാളെ ഒരു ദിവസം ബാക്കി നിൽക്കെ കളി ജയിക്കാൻ ഇന്ത്യയ്ക്ക് 500 ന് മുകളിലുള്ള ലീഡ് ആവശ്യമാണ്.

Hot Topics

Related Articles