പ്രസവ വീഡിയോ പുറത്ത് വിട്ട് ദിയ കൃഷ്ണ : ദിയയ്ക്കും കുഞ്ഞിനും ആശംസ നേർന്ന് ആരാധകർ

തിരുവനന്തപുരം : തന്റെ ആദ്യ കുഞ്ഞിനെ വരവേറ്റതിന് ശേഷം പ്രസവ വീഡിയോ പുറത്ത് വിട്ട് ദിയ കൃഷ്ണ. തന്റെ യൂട്യൂബ് ചാനലായ ഓസി ടോക്കീസിലൂടെയാണ് 51 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപേര്‍ ദിയക്കും കുഞ്ഞിനും ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ദിയ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തിന് മിനിറ്റുകള്‍ മുമ്ബാണ് വീഡിയോ ചിത്രീകരിച്ച്‌ തുടങ്ങിയിരിക്കുന്നത്. പ്രസവ സമയത്ത് ഭര്‍ത്താവ് അശ്വിന്‍ ഗണേശും അമ്മയും അച്ഛനും സഹോദരിമാരും ദിയക്ക് ഒപ്പമുണ്ടായിരുന്നു. ലേബര്‍ റൂമിലേക്ക് പോകുന്നതിന് മുമ്ബുള്ള നടപടിക്രമങ്ങള്‍ വിശദീകരിച്ചാണ് വീഡിയോ തുടങ്ങുന്നത്. തനിക്ക് ചെറിയ ഭയം തോന്നുന്നുണ്ടെന്ന് ഇടയ്ക്ക് ദിയ ഭര്‍ത്താവിനോട് പറയുന്നത് വീഡിയോയില്‍ കാണാം.

Advertisements

നടന്‍ ജി.കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമാണ് ദിയ കൃഷ്ണ. കുഞ്ഞിക്കാലുകളുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് ദിയ ആരാധകരുമായി നേരത്തെ സന്തോഷം പങ്കുവച്ചത്. ‘അവസാനം ഞങ്ങളുടെ കണ്‍മണിയെത്തി’, ചിത്രത്തിനൊപ്പം ദിയ കുറിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ലേബര്‍ റൂമിലെ ദൃശ്യങ്ങള്‍ സഹിതം പുറത്ത് വിട്ടിരിക്കുന്നത്. കൃഷ്ണകുമാറും ഈ സന്തോഷവാര്‍ത്ത പങ്കുവച്ചിരുന്നു. ‘വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകള്‍ ദിയക്ക് ഒരാണ്‍കുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും ഹൃദയംഗമമായ നന്ദി’ എന്നാണ് കൃഷ്ണകുമാര്‍ കുറിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഞാന്‍ ഒരിക്കലും മറക്കാത്ത നിമിഷം. ഞങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കഥാപാത്രം എത്തിയിരിക്കുന്നു. ഓസിയുടെയും അശ്വിന്റെയും ആണ്‍കുട്ടി എത്തി. ഓസിയും കുട്ടിയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. യൂണിവേഴ്‌സിന് നന്ദി’, എന്നാണ് കുഞ്ഞിക്കാലുകള്‍ പങ്കുവച്ചു കൊണ്ട് അഹാന കുറിച്ചത്.

Hot Topics

Related Articles