ഏഷ്യൻ ടീം കയറാത്ത എഡ്ജ്ബാസ്റ്റൺ കോട്ട പൊളിച്ച് ഗില്ലും സംഘവും : ഒപ്പം തകർത്തത് ഒരു പിടി റെക്കോർഡുകളും

ബെർമിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകർപ്പൻ ജയം നേടിയ ഇന്ത്യൻ സംഘം നിരവധി റെക്കോഡുകളാണ് തകർത്തെറിഞ്ഞത്.ഇതുവരെ ജയിച്ചിട്ടില്ലാത്ത എജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെ 336 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. ജയത്തോടെ ഇന്ത്യ സ്വന്തമാക്കിയ റെക്കോഡുകള്‍ നോക്കാം.

Advertisements

1. വിദേശത്ത് റണ്‍സ് അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വിജയമായിരുന്നു ഇത്. 336 റണ്‍സിനാണ് എജ്ബാസ്റ്റണില്‍ ഇന്ത്യ ജയിച്ചത്. 2019-ല്‍ നോർത്ത് സൗണ്ടില്‍ വെസ്റ്റിൻഡീസിനെതിരെ നേടിയ 318 റണ്‍സിന്റെ വിജയമായിരുന്നു ഇതിനുമുമ്ബത്തെ മികച്ച പ്രകടനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2. എജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലുമായി 10 വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിന്റെ തകർച്ചയ്ക്ക് കാരണക്കാരനായ ആകാശ് ദീപ്, ഇംഗ്ലണ്ടില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന നേട്ടം സ്വന്തമാക്കി. 187 റണ്‍സ് വഴങ്ങിയാണ് ആകാശ് ദീപ് 10 വിക്കറ്റ് വീഴ്ത്തിയത്. 1986-ല്‍ എജ്ബാസ്റ്റണില്‍ 188 റണ്‍സിന് 10 വിക്കറ്റുകള്‍ വീഴ്ത്തിയ ചേതൻ ശർമയുടെ റെക്കോഡാണ് ആകാശ് തിരുത്തിയത്.

3. എജ്ബാസ്റ്റണില്‍ ഒരു ടെസ്റ്റ് ജയിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനും ആദ്യ ഏഷ്യൻ ക്യാപ്റ്റനുമാണ് ശുഭ്മാൻ ഗില്‍. മൻസൂർ അലി ഖാൻ പട്ടൗഡി, അജിത് വഡേക്കർ, ശ്രീനിവാസ് വെങ്കടരാഘവൻ, കപില്‍ ദേവ്, മുഹമ്മദ് അസ്ഹറുദ്ദീൻ, എം.എസ് ധോനി, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവർക്കാർക്കും സ്വന്തമാക്കാൻ സാധിക്കാത്ത നേട്ടമാണ് ക്യാപ്റ്റനായുള്ള ആദ്യ പരമ്ബരയില്‍ തന്നെ ഗില്‍ സ്വന്തമാക്കിയത്. ഇതോടൊപ്പം ഇംഗ്ലണ്ടില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യൻ ബാറ്ററെന്ന നേട്ടവും ഗില്ലിനാണ്.

4. വിദേശത്ത് ഒരു ടെസ്റ്റ് മത്സരം ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടം സുനില്‍ ഗാവസ്ക്കറെ മറികടന്ന് ഗില്‍ സ്വന്തമാക്കി. 25 വർഷവും 301 ദിവസവും പ്രായമുള്ളപ്പോഴാണ് ഗില്‍ ഈ നേട്ടത്തിലെത്തിയത്. 1976-ല്‍ ന്യൂസീലൻഡില്‍ ടെസ്റ്റ് ജയിക്കുമ്ബോള്‍ ഗാവസ്ക്കറിന് 26 വർഷവും 202 ദിവസവും പ്രായമുണ്ടായിരുന്നു.

5. എജ്ബാസ്റ്റണില്‍ രണ്ട് ഇന്നിങ്സിലുമായി 430 റണ്‍സ് (269 + 161) നേടിയ ഗില്‍ ഒരു ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി.6. ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പില്‍ 2000 റണ്‍സും 100 വിക്കറ്റും നേടുന്ന ലോകത്തെ ആദ്യ ക്രിക്കറ്റ് താരമായി ഇന്ത്യയുടെ രവീന്ദ്ര ജഡേജ.7. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തില്‍ 1000 റണ്‍സ് നേടി. എജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ 1014 റണ്‍സാണ് ഗില്ലും സംഘവും ചേർന്ന് അടിച്ചെടുത്തത്. ഇന്ത്യയ്ക്ക് മുമ്ബ് അഞ്ച് ടീമുകള്‍ മാത്രമാണ് ഒരു ടെസ്റ്റില്‍ 1000 റണ്‍സ് നേടിയിട്ടുള്ളത്.

Hot Topics

Related Articles