രാജേഷന് മാധവനെ കേന്ദ്രകഥാപാത്രമാക്കി ദേവദത്ത് ഷാജി രചനയും സംവിധാനവും നിര്‍വ്വഹിച്ച ധീരന് എന്ന ചിത്രം തീയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് പ്രേകര്ക്കിടയില് നിന്നും വലിയ സ്വീകര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമാശയ്ക്ക് വേണ്ടി തമാശ പറഞ്ഞ് പോവുക എന്നതിന് അപ്പുറത്തേക്ക് ഓരോ കഥാപാത്രങ്ങളുടെയും ആത്മസംഘര്‍ഷങ്ങളും, അവസ്ഥകളും കൃത്യമായി അവതരിപ്പിച്ച് പ്രേക്ഷകരിലേക്ക് അവരെ അടുപ്പിക്കുന്നതില്‍ ധീരന് വിജയിച്ചിട്ടുണ്ട്. സ്ക്രീനില്‍ വന്ന് പോവുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും വ്യക്തമായ ഐഡന്റിറ്റിയുണ്ടാക്കാന്‍ എഴുത്തുകാരന് കൂടിയായ സംവിധായകന് സാധിച്ചിട്ടുണ്ട്. ചില സമയങ്ങളില്‍ നായകനെക്കാള്‍ ഒരുപിടി മുകളില്‍ പ്രകടനം കൊണ്ട് സീനിയേഴ്സ് സ്കോര്‍ ചെയ്യുന്നുമുണ്ട് ധീരനില്‍.
രാജേഷ് മാധവന് അവതരിപ്പിച്ച എല്‍ദോസില്‍ നിന്നും ആരംഭിക്കുന്ന ധീരന് പതിയെ മലയാറ്റൂര്‍ പഞ്ചായത്തിന്റെ ചുറ്റുവട്ടങ്ങളിലേക്ക് കടന്ന് വരുമ്പോള്‍ തീയേറ്ററിന്റെ ഇരുട്ടില്‍ പതിയെ ചിരി കേട്ട് തുടങ്ങുകയായി. പിന്നീടങ്ങോട്ട് ഓരോ സീനിലും ആ ചിരി കൂടുകയും പലയിടങ്ങളിലും പൊട്ടിച്ചിരിയായി മാറുകയും ചെയ്യുന്നുണ്ട്. അപ്പോഴും തമാശയ്ക്ക് വേണ്ടി മറ്റൊരാളിന്റെ അവശതകളെ ഉപയോഗിക്കാതെ കഥാപാത്രങ്ങളുടെ സാഹചര്യങ്ങളില്‍ നിന്നും തമാശയുണ്ടാക്കാനും അത് കൃത്യമായി സ്ക്രീനില്‍ എത്തിക്കാനും സാധിച്ചു എന്നതുമാണ് സംവിധായകന്റെ മികവ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രത്യേകിച്ച് ചാപ്പന്, കുഞ്ഞോന് എന്നീ കഥാപാത്രങ്ങളില്‍ തിളങ്ങിയ സുധീഷേട്ടന്റെയും അശോകേട്ടന്റെയും പ്രകടനങ്ങള്‍. ധീരനിലെ ഷോ സ്റ്റീലേഴ്സ് അവരാണ്. അബ്ബാസ് എന്ന പഞ്ചായത്ത് പ്രസിഡന്റായി ജഗദീഷേട്ടന് ക്ലാസ്സ് പ്രകടനം പുറത്തെടുത്തപ്പോള്‍ ബോംബൈ അരുവിയായി മനോജേട്ടന് മാസ്സ് പ്രകടനം കാഴ്ച വെച്ചു. കരിയറില്‍ ചെയ്തിട്ടില്ലാത്ത തരം മറ്റൊരു കഥാപാത്രമായി വിനീതേട്ടന് കൂടി വന്നതോടെ സീനിയേഴ്സ് തങ്ങളുടെ ഭാഗം മികച്ചതാക്കി. രാജേഷന് മാധവന്, ശബരീഷ് വര്‍മ്മ, അഭിറാം രാധാകൃഷ്ണന്, സിദ്ധാര്‍ത്ഥ് ഭരതന്, അശ്വതി മനോഹരന് തുടങ്ങിയ പുതിയ താരങ്ങളും ധീരനില്‍ തങ്ങളുടെ ഭാഗം മോശമാക്കാതെ സീനിയേഴ്സിനൊപ്പം കട്ടയ്ക്ക് നിന്നിട്ടുണ്ട്.