കൊച്ചി : മലയാള സിനിമയെ എന്നും അഭിമാനനേട്ടത്തില്‍ എത്തിച്ച നടിയാണ് ഉർവശി. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളില്‍ നിരവധി സിനിമകളില്‍ അഭിനയിച്ച താരത്തിന് ലക്ഷകണക്കിന് ആരാധകരാണുളളത്.ലേഡി സൂപ്പർ സ്റ്റാർ എന്നുവരെ വിശേഷിപ്പിക്കാൻ കഴിയുന്ന താരമാണ് ഉർവശി. 1984ല്‍ മമ്മൂട്ടി നായകനായി എത്തിയ ‘എതിർപ്പുകള്‍’ ആണ് ഉർവശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. പിന്നാലെ മലയാളസിനിമയിലെ തിരക്ക് പിടിച്ച നടിയായി ഉർവശി മാറി.
സഹപ്രവർത്തകരില്‍ പലരുമായി ഉർവശിക്ക് അടുത്ത സൗഹൃദമുണ്ട്. അതില്‍ ഒരാളാണ് സുരേഷ് ഗോപി. നിരവധി സിനിമകളില്‍ ഉർവശിയും സുരേഷ് ഗോപിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു പരിപാടിക്കിടെ ഉർവശി, സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. കേന്ദ്രമന്ത്രിയായി ഇനി സുരേഷ് എന്ന് വിളിക്കാമോയെന്നാണ് ഉർവശി ചോദിക്കുന്നത്. അപ്പോള്‍ ചിരിച്ചുകൊണ്ട് വിളിച്ചോ പ്രശ്നമില്ലയെന്ന് സുരേഷ് ഗോപി പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘എന്റെ പൊന്നുതമ്ബുരാൻ’ എന്ന സിനിമ ഞാനും സുരേഷും ഒരുമിച്ച് അഭിനയിച്ചതാണ്. സുരേഷ് എന്ന് വിളിക്കാമോ? കേന്ദ്രമന്ത്രിയായില്ലേ? അങ്ങനെ ഒന്നുമില്ലല്ലോ അല്ലേ? ഞാൻ ഇന്ന് പെട്ടെന്ന് സുരേഷിന്റെ വീട്ടില്‍ വിളിക്കുന്ന പേര് വിളിച്ചു. ഞാൻ എന്റെ ജൂനിയറായി വന്ന എല്ലാവരെയും എന്റെ ഇളയവരായിയാണ് കണക്കാക്കുന്നത്. ഇത്രയും പരിചയം ആയിട്ട് ഇനി മാറ്റി വിളിക്കാൻ പറ്റില്ലല്ലോ അതാണ്’- ഉർവശി പറഞ്ഞു.