ഇന്ത്യൻ ക്യാപ്റ്റൻ ബ്രാഡ്മാനെ പോലെ : ഗില്ലിന് പുകഴ്ത്തലുമായി പരിശീലകർ

ലണ്ടൻ : ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ പരാജയപെട്ടതില്‍ ഏറെ വിമർശനം കേള്‍ക്കേണ്ടി വന്നത് നായകൻ ശുഭ്മാൻ ഗില്ലിനാണ്.ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടി റെക്കോഡുകള്‍ സ്വന്തമാക്കി എങ്കിലും രണ്ടാം ഇന്നിങ്സില്‍ രണ്ടക്കം പോലും തികയ്ക്കാൻ സാധിക്കാതെ ഗില്‍ പുറത്തായി. ഇതിനിടെ ഇന്ത്യ മോശം ഫീല്‍ഡിങ് നടത്തിയതും ഗില്ലിന് തിരിച്ചടിയായി. എന്നാല്‍ രണ്ടാം ടെസ്റ്റ് മത്സരത്തിലെ പടുകൂറ്റൻ റണ്‍സ് വ്യത്യാസത്തിലുള്ള ജയം ശുഭ്മാൻ ഗില്ലിനെ മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയിലെത്തിച്ചിരിക്കുകയാണ്.

Advertisements

ഒരോട്ടോ ടെസ്റ്റ് മത്സരത്തില്‍ നിന്ന് ഒട്ടനവധി റെക്കോഡുകള്‍ സ്വന്തമാക്കാനും ഗില്ലിന് സാധിച്ചു. കഴിഞ്ഞ മത്സരത്തിലെ ഫീല്‍ഡിങ് പിഴവുകളും താരം പരിഹരിച്ചു.
ഇപ്പോഴിതാ ഗില്ലിനെ പ്രശംസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. രണ്ടാം ടെസ്റ്റ് മത്സരത്തിലെ ഗിലിന്റെ ക്യാപ്റ്റൻസിയെ പ്രശംസിച്ചാണ് രവി ശാസ്ത്രി രംഗത്തെത്തിയിരിക്കുന്നത്. മാത്രവുമല്ല ലോക പ്രശസ്ത ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനിന്റെ ബാറ്റിങ് പോലെയാണ് ഗിലിന്റെ ബാറ്റിങ് എന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഒരു ക്യാപ്റ്റൻ എന്ന നിലയില്‍ ഏറ്റവും മികച്ചത് (ശുഭ്മാൻ ഗില്‍). പത്തില്‍ പത്തു മാർക്ക് തന്നെ കൊടുക്കാം. ഒരു ക്യാപ്റ്റണില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും ആർക്കും പ്രതീക്ഷിക്കാൻ പറ്റില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ബ്രാഡ്മാനെപ്പോലെ ബാറ്റ് ചെയ്ത് ലോകത്തെ തന്നെ ഞെട്ടിച്ചു. പടുകൂറ്റൻ റണ്‍സ് നേടാൻ സാധിക്കുന്നു. മത്സരം ജയിക്കുന്നു’ എന്നാണ് ഗില്ലിനെ കുറിച്ച്‌ ശാസ്ത്രി പറഞ്ഞത്.

അതേസമയം ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ടെസ്റ്റ് മത്സരത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാൻ ഗില്‍ മറന്നില്ല എന്നും ശാസ്ത്രി പറഞ്ഞു. ഗില്ലിന്റെ ആ ശ്രമം ഫലം കണ്ടു എന്നും ശാസ്ത്രി പറഞ്ഞു. ആകാശ് ദീപിനെ പോലെ ഒരു താരത്തെ പ്ലെയിങ് ഇലവനില്‍ എത്തിച്ചത് ഗില്ലിന് ഏറെ ഗുണം ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. ഇനി ജൂലൈ 10 ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിനായുള്ള മുന്നൊരുക്കത്തിലാണ് ഗില്ലും ഇന്ത്യയുടെ യുവ നിറയും. എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ ജയിക്കുന്ന ആദ്യ ടെസ്റ്റ് മത്സരം എന്ന റെക്കോഡ് സ്വന്തമാക്കിയ ഗില്ലില്‍ ആരാധകരും വിശ്വാസം അർപ്പിച്ചുകഴിഞ്ഞു. ഇന്ത്യയുടെ യുവ നിരയെ നയിക്കാൻ എന്തുകൊണ്ടും അനുയോജ്യൻ ഗില്‍ തന്നെയാണ് എന്ന് ഇന്ന് ക്രിക്കറ്റ് ലോകം ഒരേ സ്വരത്തില്‍ പറയുകയാണ്.

Hot Topics

Related Articles