ഫിലാഡെല്‍ഫിയ: ഫിഫ ക്ലബ് ലോകകപ്പില്‍ ഇംഗ്ലീഷ് ടീം ചെല്‍സി ഫൈനലില്‍. സെമിയില്‍ ബ്രസീലിയൻ ക്ലബ് ഫ്ലൂമിനെൻസിനെ തകർത്താണ് ചെല്‍സിയുടെ ഫൈനല്‍ പ്രവേശം.ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് ജയം.
ബ്രസീലിയൻ യുവസ്ട്രൈക്കർ ജാവോ പെഡ്രോയുടെ മിന്നും പ്രകടനമാണ് ഇംഗ്ലീഷ് വമ്ബന്മാർക്ക് ജയമൊരുക്കിയത്. പെഡ്രോ ഇരട്ടഗോളുകള്‍ നേടി. 18-ാം മിനിറ്റിലാണ് പെഡ്രോ ടീമിന് ലീഡ് സമ്മാനിക്കുന്നത്. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിലും ലക്ഷ്യം കണ്ട് താരം ടീമിന് ജയമൊരുക്കി. ബുധനാഴ്ച രാത്രി നടക്കുന്ന പിഎസ്ജി-റയല്‍ മഡ്രിഡ് രണ്ടാം സെമിയിലെ വിജയികളെയാണ് ചെല്‍സി ഫൈനലില്‍ നേരിടുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചാമ്ബ്യൻഷിപ്പില്‍ മുൻജേതാക്കളായ ചെല്‍സിയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ബ്രസീല്‍ ടീം ഫ്ലെമംഗൊയോട് തോറ്റ ടീം (3-1) ഗ്രൂപ്പില്‍ രണ്ടാമതായാണ് നോക്കൗട്ടില്‍ കടന്നത്. എന്നാല്‍ നോക്കൗട്ട് റൗണ്ടുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ചെല്‍സി ടൂർണമെന്റില്‍ കുതിപ്പ് തുടർന്നു. പ്രീ ക്വാർട്ടറില്‍ പോർച്ചുഗല്‍ ടീമായ ബെൻഫിക്കയെ തകർത്തു. (4-1). ബ്രസീല്‍ ടീമായ പാല്‍മിറാസിനെയാണ് ക്വാർട്ടറില്‍ കീഴടക്കിയത് (2-1).