മാഡ്രിഡ് : ഫിഫ ക്ലബ് ലോകകപ്പിൻ്റെ രണ്ടാം സെമി ഫൈനലില്‍ ഇന്ന് പി എസ് ജി- റയല്‍ മാഡ്രിഡ് പോര്. യൂറോപ്യൻ ചാമ്ബ്യന്മാരായ ഫ്രഞ്ച് ക്ലബ് സ്പാനിഷ് ചാമ്ബ്യന്മാരായ റയല്‍ മാഡ്രിഡിനെ നേരിടും. റയല്‍ സൂപ്പർ താരം കിലിയൻ എംബാപ്പെ തൻ്റെ മുൻ ക്ലബായ പി എസ് ജിയുമായി ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ഇന്ത്യൻ സമയം രാത്രി 12.30ന് ന്യൂജേഴ്സിയിലെ ഈസ്റ്റ് റൂതര്ഫോര്ഡിലാണ് മത്സരം.
കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡിലേക്ക് ഫ്രീ ഏജൻ്റായി ട്രാന്‍സ്ഫര്‍ ആകുന്നതിന് മുമ്ബ് പി എസ് ജി ക്യാപ്റ്റനായിരുന്നു ഫ്രഞ്ച് ദേശീയ ടീമംഗമായ എംബാപ്പെ. അദ്ദേഹത്തെ സംബന്ധിച്ച ചോദ്യത്തിന്, ഇത് ഭൂതകാലത്തെക്കുറിച്ചുള്ള ചോദ്യമാണ്, ഭൂതകാലത്തെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഭാവിയെക്കുറിച്ച് മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത് എന്നാണ് പി എസ് ജി കോച്ച് ലൂയിസ് എൻറിക്വെ പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ന്യൂജേഴ്സിയില്‍ കടുത്ത ചൂടിലാണ് സെമി ഫൈനല്‍. ചൊവ്വാഴ്ച ചെല്‍സിയും ഫ്ലുമിനെന്‍സും തമ്മിലുള്ള സെമിഫൈനലില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. 54% ത്തിലധികം ഈര്‍പ്പവും ഉയര്‍ന്നിരുന്നു. ഒന്നാം സെമിയില്‍ ഫ്ലുമിനെൻസെയെ ചെല്‍സി പരാജയപ്പെടുത്തി ഫൈനലില്‍ കടന്നു. പ്രി ക്വാര്‍ട്ടറില്‍ മെസിയുടെ ഇന്റര്‍ മയാമിയെയും ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനെയും പരാജയപ്പെടുത്തിയാണ് പി എസ് ജി വരുന്നത്. അതേസമയം, പ്രി ക്വാര്‍ട്ടറില്‍ യുവന്റസിനെയും ക്വാര്‍ട്ടറില്‍ ബൊറൂസിയ ഡോര്ട്ട്മുണ്ടിനെയുമാണ് റയല്‍ പരാജയപ്പെടുത്തിയത്.