മള്‍ഡര്‍ ലാറയുടെ റെക്കോര്‍ഡ് തകര്‍ക്കണമായിരുന്നു: ഗെയില്‍: വിവാദത്തിൽ അഭിപ്രായവുമായി ഗെയിൽ

ലണ്ടൻ : ‘ഇനിയെപ്പോഴാണ് മൾഡറിന് വീണ്ടുമൊരു ട്രിപ്പിൾ സെഞ്ച്വറി നേടാൻ കഴിയുകയെന്ന് അറിയില്ലല്ലോ. ഇതുപോലുള്ള അവസരങ്ങൾ ലഭിക്കുമ്പോൾ പരമാവധി പ്രയോജനപ്പെടുത്തണം. മൾഡർ വലിയ ത്യാഗമാണ് ചെയ്തത്. ആ റെക്കോർഡ് ബ്രയാൻ ലാറയ്ക്കൊപ്പം നിലനിൽക്കണമെന്ന് മൾഡർ പറഞ്ഞു. ഒരുപക്ഷേ ഇതുപോലൊരു സാഹചര്യത്തിൽ എന്ത് ചെയ്യണമെന്നറിയാതെ മൾഡർ പരിഭ്രമിച്ചിട്ടുണ്ടാവും’

Advertisements

‘മൾഡർ 367 റൺസ് നേടിയിരിക്കുകയാണ്. സ്വാഭാവികമായും ലാറയുടെ റെക്കോർഡ് മറികടക്കാൻ മൾഡർ ശ്രമിക്കണമായിരുന്നു. ഒരു ഇതിഹാസ താരമാകുന്നത് റെക്കോർഡുകൾ നേടുമ്പോഴാണ്. അത് നേടാൻ ശ്രമിക്കാതിരുന്നത് മൾഡർ ചെയ്ത തെറ്റാണ്. ഒരുപക്ഷേ 400 റൺസിന് മുമ്പ് മൾഡർ പുറത്താകുമോയെന്ന് അറിയില്ല. പക്ഷേ, സ്വന്തം സ്കോർ 367ൽ നിൽക്കെ മൾഡർ ഡിക്ലയർ ചെയ്തു. എന്തുകൊണ്ട് ഇങ്ങനെ ചെയ്തുവെന്നതിന് മൾഡർ ഉത്തരം നൽകി. പക്ഷേ ഒരു ടെസ്റ്റ് മത്സരത്തിൽ 400 റൺസ് നേടുകയെന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമാണ്. അത് മൾഡർ നഷ്ടപ്പെടുത്തി’


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ചിലപ്പോൾ സിംബാബ്‌വെ പോലുള്ള ഒരു ടീമിനെതിരെ ഒരു റൺ പോലും നേടാൻ കഴിയുകയില്ല. ഏത് ടീമിനെതിരെയും 100 റൺസ് നേടിയാൽ അത് സെഞ്ച്വറി നേട്ടം തന്നെയാണ്. ഇരട്ട സെഞ്ച്വറിയോ ട്രിപ്പിളോ 400 റൺസോ നേടുകയാണെങ്കിൽ അതെല്ലാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാഗം തന്നെയാണ്. മൾഡർ പരിഭ്രമിച്ച് മണ്ടത്തരം കാണിച്ചുവെന്നാണ് എന്റെ അഭിപ്രായം. എനിക്കായിരുന്നു ഇത്തരമൊരു അവസരം ലഭിച്ചതെങ്കിൽ ഞാൻ 400 റൺസ് നേടുമായിരുന്നു’

Hot Topics

Related Articles