ലോഡ്‌സ്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ലോഡ്‌സിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംങ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യയെ ബാറ്റിംങിന് അയച്ച ഇംഗ്ലണ്ട് ആദ്യമായാണ് ടോസ് നേടിയ ശേഷം ബാറ്റിംങ് തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്നും ഇന്ത്യ ഒരു മാറ്റമാണ് വരുത്തിയിരിക്കുന്നത്. ജസ്പ്രീത് ബുംറ കളിയിൽ തിരിച്ചെത്തിയപ്പോൾ കഴിഞ്ഞ രണ്ട് മത്സരത്തിലും മോശം ഫോം തുടർന്ന പ്രസിദ് കൃഷ്ണ പുറത്തായി.
Advertisements