വേരുറപ്പിച്ച് സെഞ്ച്വറി തൊട്ട് റൂട്ട്; കളിയുടെ നിയന്ത്രണം കയ്യിലെടുത്ത് ഇംഗ്ലീഷ് ബാറ്റർമാർ; ലോഡ്‌സ് ടെസ്റ്റിൽ ആദ്യ ദിനം ഇംഗ്ലീഷ് മേധാവിത്വം

ലോഡ്‌സ്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ ആദ്യ ദിനം മേധാവിത്വം നേടി ഇംഗ്ലണ്ട്. പതിവ് ബേസ് ബോൾ ശൈലിയ്ക്ക് പകരം പരമ്പരാഗത ടെസ്റ്റ് ബാറ്റിംങ് പുറത്തെടുത്ത ഇംഗ്ലണ്ട് 83 ഓവറിൽ നാലു വിക്കറ്റ് നഷ്ടടമാക്കി 251 റണ്ണാണ് നേടിയത്. 191 പന്തിൽ 99 റൺ നേടിയ റൂട്ടും, 102 പന്തിൽ 39 റൺ നേടിയ ബെൻ സ്റ്റോക്ക്‌സുമാണ് ആദ്യ ദിനം അവസാനിക്കുമ്പോൾ ക്രീസിൽ.

Advertisements

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ബെൻ ഡക്കറ്റും (23) , സാക്ക് ക്രാവ്‌ലിയും (18) ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. 43 റൺ എത്തിയപ്പോഴാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായത്. ആദ്യ ഓവർ എറിയാൻ എത്തിയ നിതീഷ് കുമാർ റെഡിയാണ് ഇംഗ്ലണ്ടിന് ആദ്യ തിരിച്ചടി നൽകിയത്. തന്റെ ആദ്യ ഓവറിൽ തന്നെ ഇംഗ്ലണ്ടിന്റെ രണ്ട് ഓപ്പണർമാരെയും നിതീഷ് കുമാർ റെഡ്ഡി പുറത്താക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇംഗ്ലീഷ് സ്‌കോർ 43 ൽ നിൽക്കെ 13 ആം ഓവറിന്റെ മൂന്നാം പന്തിൽ ബെൻ ഡക്കറ്റിനെ പന്തിന്റെ കയ്യിൽ എത്തിച്ച റെഡ്ഡി, അവസാന പന്തിൽ സാക്ക് ക്രാവലിയെയും പന്തിന്റെ ഗ്ലൗസിനുള്ളിൽ ഒതുക്കി. ഇതോടെ 44 ന് രണ്ട് എന്ന നിലയിലേയ്ക്ക് ഇംഗ്ലണ്ട് പതുങ്ങി. എന്നാൽ, പിന്നീട് ക്രീസിൽ എത്തിയ ഓലീ പോപ്പും (44) റൂട്ടും ചേർന്ന് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. എന്നാൽ, രണ്ടു പേരും ചേർന്നുള്ള പാർട്ണർഷിപ്പ് 100 കടന്ന്, ഇംഗ്ലണ്ട് സ്‌കോർ 153 ൽ എത്തിയതോടെ വീണ്ടും ഇന്ത്യൻ ബൗളിംങ് നിര ആഞ്ഞടിച്ചു.

ഓലീ പോപ്പിനെ വിക്കറ്റ് കീപ്പർ സബ്സ്റ്റിറ്റിയൂട്ട് ആയെത്തിയ ധ്രുവ് ജുവറലിന്റെ കയ്യിൽ എത്തിച്ച് ജഡേജ് ആഞ്ഞടിച്ചു. മറ്റൊരു കൂട്ടുകെട്ടു കൂടി റൂട്ട് കെട്ടിപ്പൊക്കുന്നതിനിടെ സാക്ഷാൽ ബുംറ അവതരിച്ചു. സ്‌കോർ 172 ൽ നിൽക്കെ ഹാരി ബ്രൂക്കിനെ (11) ക്ലീൻ ബൗൾഡ് ചെയ്ത് ബുറം ഇന്ത്യയ്ക്ക് നിർണ്ണായക ബ്രേക്ക് ത്രൂ നൽകി. എന്നാൽ, ബേസ് ബോൾ മാറ്റി വച്ച് സമ്പൂർണ പ്രതിരോധത്തിലേയ്ക്ക് സ്‌റ്റോക്ക്‌സും, റൂട്ടും ചേർന്ന് ഇംഗ്ലണ്ടിനെ എത്തിച്ചു. ഇതോടെ കളി പൂർണമായും ഇംഗ്ലണ്ടിന്റെ കയ്യിലേയ്ക്ക് എത്തി. ഇന്ത്യയ്ക്ക് വേണ്ടി നിതീഷ് കുമാർ റെഡ്ഡി രണ്ടും ജഡേജയും ബുംറയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Hot Topics

Related Articles