തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഇന്നലെ യുവാവിന്റെ വെട്ടേറ്റ വനിതാ തുണിക്കട ഉടമ മരിച്ചു. വിളങ്ങരപ്പറമ്പില്‍ നാസറിന്റെ ഭാര്യ റിന്‍സി(30)യാണ് മരിച്ചത്. മുപ്പതില്‍ അധികം വെട്ടുകളാണ് റിന്‍സിയുടെ ശരീരത്തിലുള്ളത്. സംഭവ സ്ഥലത്ത് വച്ച് തന്നെ റിന്‍സിയുടെ മൂന്ന് വിരലുകള്‍ അറ്റ് പോയിരുന്നു.
കൊടുങ്ങല്ലൂരില്‍ എറിയാട് റോഡില്‍ വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം.വാഹനത്തിലായിരുന്ന വീട്ടമ്മയെ ബൈകിടിച്ച് വീഴ്ത്തിയശേഷം അക്രമി വെട്ടിപ്പരിക്കേല്പ്പിക്കകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തുണിക്കട ഉടമയായ യുവതി കടയടച്ച് മക്കളോടൊപ്പം മടങ്ങുമ്പോഴാണ് സംഭവം. ഇവരുടെ കടയിലെ പഴയ ജീവനക്കാരനായ റിയാസ് (25) എന്നയാളാണ് ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ബൈകില്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അക്രമം കണ്ടു നടുങ്ങിയ റിന്‍സിയുടെ മക്കളുടെ കരച്ചില് കേട്ടാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്. കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. റിന്‍സിയുടെ മൂന്ന് വിരലുകള്‍ അറ്റുപോയി. മുഖത്തും വെട്ടേറ്റു. ഗുരുതര പരിക്കുകളോടെ റിന്‍സിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അല്പസമയം മുന്‍പേയാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.