ഹിറ്റ് സംവിധായകൻ അറ്റ്ലീയും അല്ലു അർജുനും ഒന്നിക്കുന്ന അല്ലു ഔദ്യോഗിക പ്രഖ്യാപനം വന്നതുമുതൽ ആകാംക്ഷയിലാണ് ആരാധകർ. സിനിമയുടെ ഓരോ അപ്ഡേറ്റിനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഷെഡ്യൂള്‍ ആണ് സിനിമയ്ക്ക് എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ചിത്രത്തില്‍ നാല് ഗെറ്റപ്പിലാണ് അല്ലു അര്ജുന് എത്തുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
മുത്തശ്ശന്, അച്ഛന്, രണ്ട് മക്കള്‍ എന്നിങ്ങനെ ഒരു കുടുംബത്തിലെ എല്ലാ കഥാപാത്രങ്ങളെയും അല്ലു അര്ജുന് അവതരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിയറില്‍ ഇതുവരെ ഡബിള്‍ റോള്‍ ചെയ്യാത്ത അല്ലു അര്ജുന് ആദ്യമായി നാല് വേഷത്തിലെത്തുകയാണ്. ആദ്യം രണ്ട് കഥാപാത്രങ്ങളെ മാത്രമാണ് അല്ലു അര്ജുന് അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറ്റ് രണ്ട് വേഷത്തിലേക്ക് തെലുങ്കിലെ മുന്‍നിര താരങ്ങളെ കാസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചെന്നും എന്നാല്‍ ലുക്ക് ടെസ്റ്റ് ചെയ്യാമെന്ന നിര്‍ദേശം അല്ലു അര്ജുന് മുന്നോട്ടുവെക്കുകയായിരുന്നെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ലുക്ക് ടെസ്റ്റില്‍ അണിയറപ്രവര്‍ത്തകര്‍ ഓക്കെയായെന്നും പിന്നാലെയാണ് നാല് വേഷവും അല്ലു അര്ജുന് തന്നെ ചെയ്യുന്നുവെന്ന് തീരുമാനിക്കുന്നത്. ബോളിവുഡ് ഹങ്കാമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ സിനിമയിൽ വേറെ നടന്മാരൊന്നും ഇല്ലേയെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
നാല് നായികമാരാണ് ചിത്രത്തിലുള്ളത്. ബോളിവുഡിലെ മുന്‍നിര താരമായ ദീപിക പദുകോണാണ് പ്രധാന നായിക. മൃണാള്‍ താക്കൂര്‍, ജാന്‍വി കപൂര്‍, ഭാഗ്യശ്രീ ബോസ് എന്നിവരാണ് മറ്റ് നായികമാര്‍. AA 22 x A6 എന്ന് താത്കാലിക ടൈറ്റിലിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ മുംബൈയില്‍ പുരോഗമിക്കുകയാണ്.