മൂന്നാം ടെസ്റ്റിൽ പോരാട്ടം സമാസമം: രണ്ട് റൺ എടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് വീണത് മൂന്ന് വിക്കറ്റ്; മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംങ്‌സിൽ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും തുല്യ സ്‌കോർ

ലോഡ്‌സ്: മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംങ്‌സിൽ രണ്ട് റൺ എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യ ലീഡ് നേടാനുള്ള സുവർണ്ണാവസരം തുലച്ചു. ഇന്ത്യയും ഇംഗ്ലണ്ടും ആദ്യ ഇന്നിംങ്‌സിൽ 387 ന് എല്ലാവരും പുറത്തായി. രണ്ടാം ദിനം 145 ന് മൂന്ന് എന്ന നിലയിൽ ബാറ്റിംങ് അവസാനിപ്പിച്ച ഇന്ത്യയ്ക്ക് വേണ്ടി രാഹുലും, പന്തും മികച്ച ബാറ്റിംങാണ് പുറത്തെടുത്തത്. വിരലിന് പരിക്കേറ്റ പന്ത് പോരാട്ടവീര്യത്തോടെ ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാൽ, ലഞ്ചിന് പിരിയുമ്പോഴുള്ള അവസാന പന്തിൽ പന്ത് (74) റണ്ണൗട്ടായതോടെ ഇന്ത്യയ്ക്ക് ആദ്യം തിരിച്ചടി കിട്ടി.

Advertisements

ഈ സമയം ഇന്ത്യൻ സ്‌കോർ 248 ൽ എത്തിയിരുന്നു. ലഞ്ചിന് ശേഷം മടങ്ങിയെത്തിയ രാഹുൽ സെഞ്ച്വറി തികച്ചു. എന്നാൽ, ആറ് റൺ കൂടി ചേർത്തപ്പോഴേയ്ക്കും രാഹുലും (100) പുറത്ത്. 177 പന്തിൽ 100 റൺ നേടിയ രാഹുൽ ഷൊഹൈബ് ബഷീറിന്റെ പന്തിൽ ബ്രൂക്കിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ക്രീസിൽ എത്തിയ ജഡേജ പക്ഷേ കുറച്ച് കൂടി പ്രതിരോധിച്ചുള്ള കളിയിലായിരുന്നു. ജഡേജയും (72), നിതീഷ് കുമാർ റെഡിയും (30) ചേർന്ന് വൻ പ്രതിരോധമാണ് പടുത്തുയർത്തിയത്. 254 ൽ ഒത്തു ചേർന്ന ഈ കൂട്ടുകെട്ട് 326 ൽ നിതീഷ് പുറത്തായതോടെയാണ് പിരിഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

്അതിവേഗം ഇന്ത്യയെ പുറത്താക്കാമെന്ന പ്രതീക്ഷയുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം അസ്ഥാനത്താക്കി ജഡേജയും , വാഷിംങ്ടൺ സുന്ദറുംപ്രതിരോധം കടുപ്പിച്ചു. ലീഡിന് 11 റൺ അകലെ ജഡേജ പുറത്തായെങ്കിലും , മികച്ച ടച്ചോടു കൂടി ബാറ്റ് ചെയ്ത വാഷിംങ് ടൺ സുന്ദർ ഇന്ത്യയെ ലീഡിൽ എത്തിക്കുമെന്നായിരുന്നു പ്രതീക്ഷ. തട്ടിയും മുട്ടിയും ബൗളർമാരെ ഇംഗ്ലീഷ് പേസിന് വിട്ടു കൊടുക്കാതെയാണ് വാഷിംങ്ടൺ മുന്നേറിയത്. ആകാശ് ദീപ് (7), ബുംറ (0) എന്നിവർ രണ്ട് റൺ എടുത്തപ്പോഴേയ്ക്കും പുറത്തായെങ്കിലും ഇന്ത്യയും ഇംഗ്ലണ്ടും സ്‌കോർ തുല്യമാക്കി. ഒരു റൺ പോലും കൂട്ടിച്ചേർക്കാൻ സാധിക്കാതെ വാഷിംങ്ടൺ സുന്ദറും (23), പുറത്തായതോടെ ഇന്ത്യയുടെ ബാറ്റിംങ് പൂർണമായി. വോക്‌സ് മൂന്നും , ആർച്ചറും സ്‌റ്റോക്ക്‌സും രണ്ട് വീതം വിക്കറ്റും വീഴ്ത്തി. ക്രേസിനും ബഷീറിനും ഓരോ വിക്കറ്റ് വീതമുണ്ട്.

Hot Topics

Related Articles