ലോഡ്സ് : ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റില്‍ മൂന്ന് ദിവസത്തെ കളി അവസാനിച്ചു കഴിഞ്ഞു. ഇരു ടീമുകളും ആദ്യ ഇന്നിങ്സില്‍ 387 റണ്‍സാണ് നേടിയത്.രണ്ടാമിന്നിങ്സില്‍ ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിർത്തുമ്ബോള്‍ 2-0 എന്ന നിലയിലാണ്.
അതേ സമയം മത്സരത്തിന്റെ മൂന്നാം ദിവസത്തെ അവസാന സെഷനിടെ നാടകീയ രംഗങ്ങള്‍ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്‍ ഇംഗ്ലണ്ട് ഓപ്പണർമാരോട് കയർക്കുന്നതും മൂന്നാം ദിനം കണ്ടു. മനപൂർവം സമയം കളയാനുള്ള ഇംഗ്ലണ്ട് ഓപ്പണർമാരുടെ ശ്രമമാണ് ഗില്ലിനെ കലിപ്പിലാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് അവസാനിച്ചതിന് പിന്നാലെ തന്നെ ഇംഗ്ലണ്ടിനോട് ബാറ്റിങ്ങിന് ഇറങ്ങാൻ അമ്ബയർമാർ നിർദേശം നല്‍കുകയായിരുന്നു. ജസ്പ്രിത് ബുംറയാണ് ഇന്ത്യയുടെ ആദ്യ ഓവർ എറിയാൻ എത്തിയത്. എന്നാല്‍ ഇംഗ്ലണ്ട് ബാറ്റർമാരാകട്ടെ മനപൂർവം സമയം വൈകിപ്പിക്കാനുള്ള ശ്രമം നടത്തി. ഇതില്‍ കലിപ്പിലായ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്‍, സാക് ക്രൗളിക്ക് നേരെ നടന്നടുക്കുകയും രോഷത്തില്‍ താരത്തോട് പ്രതികരിക്കുകയും ചെയ്തു.
ഓവറിലെ അഞ്ചാം പന്ത് ക്രൗളിയുടെ കൈയ്യിലാണ് കൊണ്ടത്. ഇതോടെ അദ്ദേഹം ഫിസിയോയുടെ സഹായം ആവശ്യപ്പെട്ടു. ഈ സമയം ഇന്ത്യൻ നായകൻ ഗില്‍ ക്രൗളിയെ നോക്കി കളിയാക്കി കൈയ്യടിച്ചു. ബെൻഡക്കറ്റ് അപ്പോളേക്കും രംഗത്തെത്തി. ഇംഗ്ലണ്ടിന്റെ സമയം കളയാനുള്ള ടാക്ടിക്സ് ഇന്ത്യൻ താരങ്ങളായ കരുണ്‍ നായർ, മുഹമ്മദ് സിറാജ് എന്നിവരെയും രോഷം കൊള്ളിച്ചു. ദേഷ്യത്തില്‍ ഇവരും ഇംഗ്ലണ്ട് ഓപ്പണർമാരോട് സംസാരിച്ചു.
നേരത്തെ മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 387 റണ്‍സിന് ഓളൗട്ടാവുകയായിരുന്നു. സെഞ്ചുറി നേടിയ കെ എല്‍ രാഹുലാണ് ഇന്ത്യൻ ബാറ്റിങ്ങിനെ മുന്നില്‍ നിന്ന് നയിച്ചത്. രാഹുല്‍ 100 റണ്‍സുമായി പുറത്തായി. 72 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും ഇന്ത്യൻ നിരയില്‍ തിളങ്ങി. എട്ട് ഫോറുകളും ഒരു സിക്സറും അടക്കമാണ് ജഡേജ 72 റണ്‍സ് നേടിയത്. 74 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യൻ നിരയില്‍ തിളങ്ങിയ മറ്റൊരു ബാറ്റർ. എട്ട് ഫോറുകളും രണ്ട് സിക്സറുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.