ഏഴുവിക്കറ്റ് പിഴുത് ഇംഗ്ലണ്ട് : അവസാന പ്രതീക്ഷ ജഡേജ : ഇന്ത്യ തോൽവിയിലേയ്ക്ക്

ലോഡ്സ് : മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യ തോൽവിയിലേക്ക്. ഇന്ത്യാ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ നില പരുങ്ങലിൽ. ബാറ്റിങ്‌ ദുഷ്‌കരമായ പിച്ചില്‍ കളി ബൗളര്‍മാരുടെ ശക്തിപരീക്ഷണമായി മാറുകയാണ്. 193 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനത്തിന്റ ആദ്യ സെഷനില്‍ രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യക്ക് ബാറ്റിങ് വന്‍ തകർച്ച. 84 റണ്‍സെടുക്കുന്നതിനിടെ 7 മുൻനിര വിക്കറ്റുകളാണ് ഇന്ത്യയ്ക് നഷ്ടമായത്. ഓപണർ യശസ്വി ജയ്സ്വാളിനെ (0) പുറത്താക്കി ജോഫ്ര ആർച്ചറാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ഇനി മൂന്ന് വിക്കറ്റ് അവശേഷിക്കേ 109 റൺസുകൂടി എടുക്കുന്നത് ദുഷ്കരമാവും.

Advertisements

Hot Topics

Related Articles