ചെന്നൈ: സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് മോഹന്‍രാജ് സിനിമാ ചിത്രീകരണത്തിനിടെ മരണപ്പെട്ട സംഭവത്തില്‍ സംവിധായകന് പാ രഞ്ജിത്തിനെതിരെ പൊലീസ് കേസ്. സഹനിർമാതാക്കൾ അടക്കം ആകെ 5 പേർക്കെതിരെയാണ് കീളൈയൂര്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. പാ രഞ്ജിത്ത്, വിനോദ്, സ്റ്റണ്ട് കൊറിയോഗ്രഫര്‍ രാജ്കമല്, നീലം പ്രൊഡക്ഷന്‍സ്, പ്രഭാകരന് എന്നിവര്‍ക്കെതിരെയാണ് കേസ്. ഭാരതീയ ന്യായ സംഹീതയിലെ 289, 125, 106 (1) വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
നാഗപട്ടണം ജില്ലയിലെ കീളൈയൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള അളപ്പക്കുഡിയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. കാര്‍ മറിക്കുന്ന ഒരു സാഹസിക രംഗത്തിന്റെ ചിത്രീകരണത്തിനിടയിലാണ് മോഹന്‍രാജിന്റെ (52) മരണത്തിന് ഇടയാക്കിയ അപകടം ഉണ്ടായത്. കാഞ്ചീപുരം ജില്ലയിലെ പൂങ്കണ്ടം സ്വദേശിയാണ് മോഹന്‍രാജ്. അപകടം നടന്നയുടനെ നാഗപട്ടണം ഗവണ്മെന്റ് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മോഹന്‍രാജിനെ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പാ രഞ്ജിത്തിനും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് അഖിലേന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന് (എഐസിഡബ്ല്യുഎ) ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോഹന്‍രാജിന്റെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം നിര്‍മ്മാതാക്കള്‍ നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.