ലണ്ടൻ : ഇംഗ്ലണ്ടിനെതിരായ ഒന്നാം യൂത്ത് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. രണ്ടാം ദിനം അവസാനിക്കുമ്ബോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 540 റണ്‍സ് പിന്തുടരുന്ന ഇംഗ്ലണ്ട് അണ്ടർ 19 ടീം, രണ്ടാം ദിനം കളി നിർത്തുമ്ബോള്‍ 60 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് എന്ന നിലയിലാണ്.അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യൻ സ്കോറിനേക്കാള്‍ 310 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട് യുവനിര. ഹെനില്‍ പട്ടേല്‍ രണ്ട് വിക്കറ്റും, വൈഭവ് സൂര്യവംശി, ദീപേഷ് ദേവേന്ദ്രൻ, വിഹാൻ മല്‍ഹോത്ര എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.
152 പന്തില്‍ 14 ഫോറും ഒരു സിക്സും സഹിതം 93 റണ്‍സെടുത്ത റോക്കി ഫ്ലിന്റോഫാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. മുൻ ഇംഗ്ലണ്ട് താരം ആൻഡ്രൂ ഫ്ലിന്റോഫിന്റെ മകനാണ് റോക്കി. ക്യാപ്റ്റൻ ഹംസ ഷെയ്ഖ് 134 പന്തില്‍ 10 ഫോറും ഒരു സിക്സും സഹിതം 84 റണ്‍സെടുത്തും പുറത്തായി. നേരത്തെ ഇംഗ്ലണ്ട് മണ്ണില്‍ ബാസ്ബോള്‍ കളിച്ച് ഇന്ത്യയുടെ അണ്ടർ 19 ടീം കൂറ്റൻ സ്കോർ കണ്ടെത്തിയിരുന്നു. ഒന്നാം ഇന്നിങ്സില്‍ 540 റണ്‍സാണ് ഇന്ത്യയുടെ കൗമാര പട നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യൻ അണ്ടർ 19 ടീം, 112.5 ഓവറിലാണ് 540 റണ്‍സെടുത്തത്. 4.79 റണ്‍റേറ്റിലായിരുന്നു ഇന്ത്യൻ താരങ്ങളുടെ റണ്‍വേട്ട. 115 പന്തില്‍ 14 ഫോറും രണ്ടു സിക്സും സഹിതം 102 റണ്‍സെടുത്ത ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ആയുഷ് മാത്രെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇന്ത്യൻ നിരയില്‍ നാല് പേർ അർധസെഞ്ചറിയും നേടി.