പാ രഞ്ജിത്ത് ചിത്രം ‘വേട്ടുവ’ത്തിന്റെ ചിത്രീകരണത്തിനിടെ സ്റ്റണ്ട് ആർട്ടിസ്റ്റ് എസ് മോഹന്‍രാജ് എന്ന എസ് എം രാജു മരിച്ച സംഭവം സിനിമാ ലോകത്ത് വലിയ ചർച്ച സൃഷ്ടിച്ചിരുന്നു. സംഘട്ടന കലാകാരന്മാരുടെ സുരക്ഷയെ സംബന്ധിച്ചായിരുന്നു ചര്‍ച്ചകള്‍ ഏറെയും. ഇതിന് പിന്നാലെയാണ് സ്റ്റണ്ട് ആർട്ടിസ്റ്റ് ആയ വിക്രം സിങ് ദഹിയ അക്ഷയ് കുമാർ 650 മുതൽ 700 ഓളം വരുന്ന സംഘട്ടന കലാകാരന്മാർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.
‘അക്ഷയ് കുമാർ സാറിന് നന്ദി, ബോളിവുഡിലെ ഏകദേശം 650 മുതൽ 700 വരെ സ്റ്റണ്ട്മാൻമാരും ആക്ഷൻ ക്രൂ അംഗങ്ങളും ഇപ്പോൾ ഇൻഷുറൻസിന് കവറേജിൽ ആണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോഗ്യ- അപകട പരിരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സിനിമാ സെറ്റിൽ വച്ചോ അല്ലാതെയോ സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് അപകടം സംഭവിച്ചാൽ ₹ 5 മുതൽ ₹ 5.5 ലക്ഷം വരെയുള്ള സൗജന്യ ചികിത്സ അവർക്ക് ലഭ്യമാകും. അപകടമരണത്തിന് 25 ലക്ഷം രൂപ കുടുംബത്തിന് ഇന്‍ഷുറന്‍സില്‍ നിന്ന് നല്‍കും’ ഗുഞ്ചൻ സക്സേന, OMG 2 തുടങ്ങിയ സിനിമകളിലെ സ്റ്റണ്ട് മാൻ ആയ വിക്രം സിംഗ് ദഹിയ പറഞ്ഞു. ഇന്ത്യാ ടുഡേയോട് ആണ് പ്രതികരണം.
നേരത്തെ ഇങ്ങനെയൊരു ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്നും അക്ഷയ് കുമാർ ഇത്തരത്തിൽ ഒരു ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിന് വേണ്ടി വാദിക്കുക മാത്രമല്ല അതിലേക്ക് വേണ്ട ധനസഹായം നൽകുകയും ചെയ്തു എന്നും സ്റ്റണ്ട്മാന്‍മാര്‍ അനുഭവിക്കുന്നത് എന്താണെന്ന് നേരിട്ട് അറിയാവുന്ന ആളാണ് അദ്ദേഹമെന്നും വിക്രം സിങ് ദഹിയ കൂട്ടിച്ചേർത്തു.