ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ കോളേജ് മുൻ പ്രിൻസിപ്പൽ സരിതയിൽ (കിഴക്കേ മഠം) കെ ആർ അനന്തപത്മനാഭ അയ്യർ (86) നിര്യാതനായി. പുലിയന്നൂർ കളരിക്കൽ മഠം കുടുംബാംഗമാണ്. ഭാര്യ : വള്ളിയമ്മാൾ പുലിയന്നൂർ വെള്ളാപ്പള്ളി മഠം കുടുംബാംഗം ആണ്. മക്കൾ : സതീഷ് അയ്യർ ( ഐ സിഐ സി ഐ ബാങ്ക് ചെന്നൈ), പ്രൊഫസർ സരിത അയ്യർ
(ഏറ്റുമാനൂരപ്പൻ കോളേജ്. ). മരുമക്കൾ : വിദ്യ ചെന്നൈ , പരേതനായ ശ്രീറാം. സംസ്കാരം ഇന്ന് ജൂലൈ 19 ശനിയാഴ്ച പകൽ മൂന്നിനു ഏറ്റുമാനൂർ ബ്രാഹ്മണ സമൂഹമഠം ശ്മശാനത്തിൽ നടക്കും.
ഏറ്റുമാനൂരിലെ വിവിധ സാമൂഹ്യ സാംസ്കാരിക മേഖല കളിൽ സജീവ സാന്നിധ്യമായിരുന്നു അനന്തപത്മനാഭ അയ്യർ. ഏറ്റുമാനൂർ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്,കേരള ബ്രാഹ്മണ സഭ പ്രസിഡന്റ്,ക്ഷേത്ര സംരക്ഷണ സമിതി ഏറ്റുമാനൂർ ശാഖ പ്രസിഡന്റ്,ഏറ്റുമാനൂർ ഹിന്ദു മതപാഠശാല പ്രസിഡന്റ്,ഏറ്റുമാനൂർ എസ്എംഎസ്എം ലൈബ്രറി പ്രസിഡന്റ് തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാന്നാനം കെ ഇ കോളേജിൽ 30 വർഷം സ്റ്റാറ്റിസ്റ്റിക്സ് അധ്യാപകനായിരുന്നു.അവിടെ വിരമിച്ച ശേഷം 95 മുതൽ 13 വർഷം ആണ് ഏറ്റുമാനരപ്പൻ കോളേജിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിരുന്നത്.മകൾ പ്രൊഫസർ സരിത അയ്യർ പ്രഭാഷക ആണ്.
ഏറ്റുമാനരപ്പൻ കോളേജ് മുൻ പ്രിൻസിപ്പൽ കെ ആർ അനന്തപത്മനാഭ അയ്യർ

Advertisements