കോഴിക്കോട്: വ്ളോഗര്‍ റിഫ മെഹനുവിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവിന്റെ പരാതി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടായിരുന്നു റിഫയും കാസര്‍കോട് നീലശ്വരം സ്വദേശിയായ മെഹനാസും വിവാഹിതരായത്. റിഫയും ഭര്‍ത്താവ് മെഹനാസും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന് മരണശേഷം ബന്ധുക്കളില്‍ ചിലര്‍ വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവിന്റെ സുഹൃത്ത് മോശമായ രീതിയില്‍ പെരുമാറുന്നെന്ന് കാണിച്ച് റിഫ സഹോദരോട് ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദവും പുറത്തുവന്നിരുന്നു.
റിഫക്കു സോഷ്യല്‍ മീഡിയ പ്രമോഷനല്‍ വിഡിയോകള്‍ വഴി വരുമാനം ലഭിച്ചിരുന്നു. ഈ പണമെല്ലാം മെഹനാസാണ് ചെലവാക്കിയിരുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതേ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായും പറയുന്നു. റിഫയുടെ ഫോണ്‍ പോലും മെഹനാസിന്റെ കൈവശമായിരുന്നു എന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫ മെഹനുവിനെ ഈ മാസം ആദ്യമായിരുന്നു ദുബൈയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേ ദിവസം വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായി നിന്നിരുന്ന റിഫ ആത്മഹത്യ ചെയ്യുകയായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് റിഫയുടെ ദുബൈയിലുള്ള ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.