‘കിംഗിൻ്റെ ഷൂട്ടിങ്ങിനിടെ ഷാരൂഖ് ഖാന് പരിക്ക്; സിനിമയുടെ ചിത്രീകരണം താൽകാലികമായി നിർത്തി

സിദ്ധാർത്ഥ ആനന്ദ് സംവിധാനം ചെയ്യുന്ന കിംഗിൻ്റെ ഷൂട്ടിങ്ങിനിടെ ഷാരൂഖ് ഖാന് പരിക്ക്. പുറത്തേറ്റ പരിക്കിനെ തുടർന്ന് യു.എസില്‍ ചികിത്സ തേടിയ ഷാരൂഖ് ഇപ്പോള്‍ കുടുംബത്തോടൊപ്പം  വീട്ടില്‍ വിശ്രമത്തിലാണ്. എന്നാല്‍ ഈ പരിക്ക് ഗുരുതരമല്ലെന്നും താരം വേഗത്തില്‍ സുഖം പ്രാപിച്ചുവരികയാണെന്നുമാണ് റിപ്പോർട്ടുകള്‍.

Advertisements

മുംബൈയിലെ ഗോള്‍ഡൻ ടുബാക്കോ സ്റ്റുഡിയോയില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഷാരൂഖിന് പരിക്കേറ്റത്. ഒരു മാസത്തെ പൂർണ്ണ വിശ്രമമാണ് താരത്തിന് നിർദ്ദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നേരത്തെ നിശ്ചയിച്ചിരുന്ന ശ്രീലങ്കൻ യാത്ര ഷാരൂഖ് മാറ്റിവച്ചു. ‘കിംഗ്’ സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സെപ്റ്റംബറില്‍ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Hot Topics

Related Articles