ലണ്ടന്‍: വേള്‍ഡ് ചാമ്ബ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ടി20 ടൂര്‍ണമെന്റില്‍ നാളെ പാകിസ്ഥാനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.യുവരാജ് സിംഗ് നയിക്കുന്ന ഇന്ത്യ ചാംപ്യന്‍സിന്റെ ആദ്യ മത്സരമാണ് നാളത്തേത്. പാകിസ്ഥാന്‍ ആദ്യ മത്സത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് മത്സരത്തിന് വരുന്നത്. ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന, റോബിന്‍ ഉത്തപ്പ, അമ്ബാട്ടി റായുഡു, യുവരാജ് എന്നിവരുള്‍പ്പെടെയുള്ള മികച്ച ബാറ്റിംഗ് നിരയുമായിട്ടാണ് ഇന്ത്യ എത്തുന്നത്. പേസ് വിഭാഗത്തില്‍ ഇര്‍ഫാന്‍ പത്താന്‍, വിനയ് കുമാര്‍, അഭിമന്യു മിഥുന്‍, സിദ്ധാര്‍ത്ഥ് കൗള്‍, വരുണ്‍ ആരോണ്‍ എന്നിവരേയും ഇന്ത്യക്ക് ആശ്രയിക്കാം. സ്പിന്നര്‍മാരായി ഹര്‍ഭജന്‍ സിങ്ങും പിയൂഷ് ചൗളയും ടീമിലുണ്ട്. കൂടാതെ സ്പിന്‍ ഓള്‍റൗണ്ടറായി യൂസഫ് പത്താനും.
അതേസമയം, പാകിസ്ഥാനും ആത്മവിശ്വാസത്തിലാണ്. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഓയിന്‍ മോര്‍ഗന്‍ നയിച്ച ഇംഗ്ലണ്ടിനെതിരെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ തുടങ്ങിയത്. 34 പന്തില്‍ നിന്ന് 54 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസ് ബാറ്റിംഗില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യന്‍ ടീം
യുവരാജ് സിംഗ് (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഹര്‍ഭജന്‍ സിംഗ്, സുരേഷ് റെയ്‌ന, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, റോബിന്‍ ഉത്തപ്പ, അമ്ബാട്ടി റായിഡു, പിയൂഷ് ചൗള, സ്റ്റുവര്‍ട്ട് ബിന്നി, വരുണ്‍ ആരോണ്‍, വിനയ് കുമാര്‍, അഭിമന്യു മിഥുന്‍, സിദ്ധാര്‍ത്ഥ് കൗള്‍, ഗുര്‍കീരത് മന്‍.
പാകിസ്ഥാന്‍ ടീം
കമ്രാന്‍ അക്മല്‍ (വിക്കറ്റ് കീപ്പര്‍), ഷര്‍ജീല്‍ ഖാന്‍, ഉമര്‍ അമിന്‍, മുഹമ്മദ് ഹഫീസ് (ക്യാപ്റ്റന്‍), ഷൊയ്ബ് മാലിക്, ആസിഫ് അലി, സൊഹൈബ് മഖ്സൂദ്, ആമിര്‍ യാമിന്‍, സൊഹൈല്‍ തന്‍വീര്‍, സൊഹൈല്‍ ഖാന്‍, വഹാബ് റിയാസ്, റുമ്മന്‍ റയീസ്, അബ്ദുള്‍ റസാഖ്, യൂനിസ് ഖാന്‍, ഷാഹിദ് അഫ്രീദി, മിസ്ബ ഉല്‍ ഹഖ്, ഫവാദ് ആലം, സര്‍ഫറാസ് അഹമ്മദ്, സയീദ് അജ്മല്‍.
മത്സരം എപ്പോള്‍?
ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് മത്സരം.
ടെലികാസ്റ്റ്
സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കിനാണ് സംപ്രേഷണാവകാശം. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഫാന്‍കോഡ് ആപ്പിലു മത്സരം കാണാം.