മറുനാടൻ മലയാളിയ്ക്ക് എതിരെ രേണു സുധിയും പിതാവും : ഫ്ളവേഴ്സിനോടുള്ള വിരോധം ഇവിടെ കാട്ടരുത്

കൊച്ചി : വീട് നിർമ്മാണാവുമായി ബന്ധപ്പെട്ട് മറുനാടന്‍ യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്കറിയക്ക് എതിരേയും ആരോപണവുമായി രേണു സുധി.മതില്‍ നിർമ്മാണം നടത്തിയത് തങ്ങളാണെങ്കില്‍ അത് ഒരിടത്തും പ്രമോട്ട് ചെയ്തിട്ടില്ലെന്നാണ് പറയുന്നത്. പക്ഷെ ഇത് പിന്നെ പ്രമോഷന്‍ അല്ലേയെന്ന് ‘കൊല്ലം സുധിയുടെ കൊട്ടാരം പൂർത്തിയായി ചുറ്റുമതില്‍ പണിത് മറുനാടന്‍’ എന്ന വാർത്ത ഉയർത്തിക്കാട്ടിക്കൊണ്ട് രേണു സുധി ചോദിക്കുന്നു.

Advertisements

ഷാജന്‍ ചേട്ടന്‍ എല്ലാവരേയും പേടിപ്പിക്കുന്നത് പോലെ ഞങ്ങളേയും പേടിപ്പിക്കാന്‍ വരികയാണോ? ചേട്ടനുമായി ഞങ്ങള്‍ക്ക് ഒരു പ്രശ്നവും ബന്ധവും ഇല്ല. എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നത്. എനിക്ക് മാപ്പ് തരാതിരിക്കാന്‍ നിങ്ങള്‍ കോടതിയാണോ. എന്ത് മാപ്പ് തരില്ലെന്നാണ്. മിണ്ടാതിരിക്കുമ്ബോള്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറയരുത്. ഫ്ളവേഴ്സിനോടുള്ള വിരോധം ഇവിടെ തീർക്കരുത്. ഇവർ തമ്മില്‍ വിരോധമുള്ള കാര്യമൊന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘കൊല്ലം സുധിക്ക് കൊട്ടാരം നിർമ്മിച്ച്‌ നല്‍കിയത് ഫ്ളവേഴ്സ് അല്ല’ എന്ന ഒരു വാർത്ത വന്നത് ഞാന്‍ ഇപ്പോഴാണ് കാണുന്നത്. സത്യം പറഞ്ഞാല്‍ ഫ്ലവേഴ്സ് എന്നത് സുധിയേട്ടന്റെ ഒരു ഫാമിലിയാണ്. എട്ടന്‍ മരിച്ചപ്പോള്‍ ഞങ്ങള്‍ അനാഥരാകും എന്ന് കണ്ട് അവരാണ് വീടിന്റെ കാര്യം ശരിയാക്കാമെന്ന് പറഞ്ഞത്. അപ്പോഴാണ് കെഎച്ച്‌ഇഡിസി അത് ഏറ്റെടുക്കുന്നത്. അങ്ങനെയാണ് വീട് നിർമ്മിക്കുന്നത്.

‘ആ വീട് മറുനാടന്റേയും അധ്വാനം, രേണു സുധി വന്ന വഴി മറക്കരുത്, ഇതിന് മാപ്പില്ല’ എന്ന മറ്റൊരു വാർത്തയും കണ്ടു. മറുനാടന്‍ എനിക്ക് എന്തിനാണ് മാപ്പ് തരുന്നത്. ഞാന്‍ നിങ്ങളോട് വല്ല തെറ്റും ചെയ്തോ. നിങ്ങളും ഞാനും തമ്മില്‍ ഒരു ബന്ധവും ഇല്ല. ഞാന്‍ മറുനാടനോട് എന്താണ് ചെയ്തതെന്നും എനിക്ക് മനസ്സിലായില്ല. പേരിന് അല്ലെന്ന് പറയുന്ന നിങ്ങള്‍ മതില്‍ പണി പൂർത്തിയായതിന്റെ പിറ്റേ ദിവസം മറുനാടനാണ് പണിതത് എന്ന് പറഞ്ഞ് വാർത്ത കൊടുത്തില്ലേയെന്നും രേണു സുധി ചോദിക്കുന്നു.

രേണു സുധിയുടെ അച്ഛനും ഷാജന്‍ സ്കറിയക്ക് എതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുന്നുണ്ട്. മറുനാടന്‍ നിർമ്മിച്ച്‌ തന്ന മതില്‍ ഒരു അടിയോളം ഇപ്പോള്‍ മറിഞ്ഞാണ് നില്‍ക്കുന്നത്. ഇതാണ് ഈ നന്മമരം കളിക്കുന്ന ഷാജന്‍ സ്കറിയ വീടിന് വേണ്ടി ചെയ്തത്. എന്റെ മോളുടെ നാവടക്കി എന്ന് പറയാന്‍ ഷാജന്‍ സ്കറിയ എന്ന യൂട്യൂബർക്ക് എവിടെയാണ് അധികാരം. ഒരു ചാനല്‍ സ്വന്തമായുണ്ടെന്ന് കരുതി അവിടെ കയറി ഇരുന്ന് പാവങ്ങള്‍ക്കെതിരെ എന്തും വിളിച്ച്‌ പറയരുത്. ഈ ഷാജന്‍ സ്കറിയയൊക്കെ ആരായെന്നും രേണുവിന്റെ പിതാവ് തങ്കച്ചന്‍ ചോദിക്കുന്നു.

ഒരു ഗതിയും പരഗതിയും ഇല്ലാതിരിക്കുന്ന സമയത്താണ് ഞങ്ങള്‍ക്ക് ഈ വീട് നിർമ്മിക്കപ്പെട്ട് തരുന്നത്. അതിലേക്ക് ഒരു നന്മ ചെയ്തിട്ട് ആരെ കാണിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഇതൊക്കെ വിളിച്ച്‌ പറയുന്നത്. നിങ്ങള്‍ 45000 മുടക്കിയെന്ന് ഞങ്ങള്‍ അറിഞ്ഞിട്ടില്ലായിരുന്നു. യൂട്യൂബ് വഴിയാണ് ഇപ്പോള്‍ അത് അറിയുന്നത്. രേണുവിനേയും ഞങ്ങളേയും തകർക്കാന്‍ വേണ്ടി ഇതിന്റെയെല്ലാം പിന്നില്‍ നിന്ന് പ്രവർത്തിക്കുന്ന എല്ലാവരേയും ഞങ്ങള്‍ക്ക് അറിയാം.

കെഎച്ച്‌ഇഡിസിയുടെ ചെയർമാന്‍ പറയുന്നുണ്ട് ഞങ്ങള്‍ ഇനി ഈ വിഷയത്തില്‍ ഒന്നും പറയില്ലെന്ന്. യൂട്യൂബേഴ്സ് അല്ലാതെ വേറെ ആരും ഇവിടെ ഒന്നും പറയുന്നില്ല. ഇവർക്ക് പുറത്ത് നിന്നുള്ളവർ എന്തെങ്കിലും പറയുകയാണെങ്കില്‍ അപ്പോള്‍ നോക്കിക്കോളും. എനിക്ക് ഏറ്റവും അധികം കടപ്പാട് ട്വന്റി24 ന്യൂസിനോടും ഫ്ലവേഴ്സിനോടുമാണ്. അവർ സ്നേഹനിധികളാണ്. അല്ലാതെ എന്തെങ്കിലും പൈസ കൊടുത്ത് അത് വിളിച്ച്‌ പറഞ്ഞുകൊണ്ട് അവർ നടക്കാറില്ല. 24 ന്യൂസുകാർ ഇടപെട്ടതുകൊണ്ടാണ് സുധിയുടെ മക്കള്‍ക്ക് വീട് കിട്ടിയത്. ചെയ്തത് ഫിറോസ് ആണെങ്കില്‍ അദ്ദേഹത്തിന് നന്ദി. എന്നാല്‍ ഇതിന്റെ അപാകതകള്‍ പറയുമ്ബോള്‍ കുറ്റപ്പെടുത്തുന്നതില്‍ വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Hot Topics

Related Articles