കുമരകത്ത് കടകൾക്ക് തീയിട്ടു; മാധ്യമ പ്രവർത്തകൻ്റെ ഇടപെടീലിൽ ദുരന്തമൊഴിവായി

കുമരകം: കുമരകത്ത് മൂന്ന് കടകൾക്ക് തീ ഇട്ടു. പ്രാദേശിക മാധ്യമ പ്രവർത്തകൻ്റെ ഇടപെടീലിൽ വൻ ദുരന്തം ഒഴിവായി. അപ്സര റോഡിന് സമീപം പച്ചക്കറി കട, ബോട്ട് ജെട്ടി പാലത്തിന് അക്കരയുള്ള തുണിക്കട, വഴിയോര കരിക്ക് കട എന്നിവടങ്ങളിലാണ് അഗ്നി ബാധയുണ്ടായത്. പുലർച്ചെ 3.30 ഓടെയാണ് സംഭവം. മാനസിക ആസ്വാസ്ഥ്യത്തിന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അരവിന്ദാക്ഷനാണ് (53) കടകൾക്ക് തീയിട്ടത്.

Advertisements

സംഭവം ഇങ്ങനെ – കുമരകത്ത് നിന്ന് ചേർത്തലക്ക് പോവുകയായിരുന്ന മാധ്യമ പ്രവർത്തകൻ അപ്സരക്ക് സമീപം സുനിൽ എന്ന വ്യക്തിയുടെ പച്ചക്കറി കട തീ ആളിപടരുന്നത് കണ്ടു കടക്കുള്ളിൽ താമസിക്കുന്ന ഉടമയെയും കുടുംബത്തെയും വിളിച്ചുണർത്തി തീ കെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഴങ്ങളും പച്ചക്കറി കളും കൊണ്ടു വാരാനു പയോഗിക്കുന്ന കൂടകൾ പൂർണ്ണമായി കത്തിനശിച്ചു. തുടർന്ന് മുന്നോട്ട് യാത്ര ചെയ്ത മാധ്യമ പ്രവർത്തകൻ ബോട്ട് ജെട്ടിക്ക് സമീപം തുണിക്കടയുടെ ഫ്ലക്സ് ബോർഡ് കത്തുന്നത് കണ്ട് കെട്ടിട ഉടമയും മുൻ പഞ്ചായത്ത് മെമ്പറുമായിരുന്ന പ്രദീപ് കുമാറിനെ വിവരമറിയിച്ചു.
റോഡിന് സമീപത്ത് സംശയാസ്പതമായി   കണ്ട  മധ്യവയസ്കനെ   മാധ്യമ പ്രവർത്തകൻ പിൻതുടരുകയും, പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഈ സമയം തുണിക്കടയുടെ ഫ്ലക്സ് ബോർഡിലെ തീ അണക്കാൻ സാധിച്ചെങ്കിലും. സമീപത്തെ കരിക്ക് കടക്ക് തീ ആളിപടരുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ കുമരകം പൊലീസ് ആപ്പിത്തറ റോഡിന് സമീപത്ത് വെച്ച് തീ ഇട്ട മധ്യവയസ്കനെ പിടികൂടുകയും തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ  പത്തനംതിട്ടയിലെ പുളിക്കി സ്റ്റേഷനിൽ മാനസിക രോഗിയാണെന്നുള്ളതിന് തെളിവുണ്ടെന്നും, ഒന്നും ചെയ്യരുതെന്നുമാണ്  പറഞ്ഞത്. തുടർന്ന് പുളിക്കി പൊലീസ് സ്റ്റേഷനിലും അവിടുത്തെ ഗ്രാമ പഞ്ചായത്ത് അംഗത്തെയും ബന്ധപ്പെട്ട തിലൂടെ പ്രതി മാനസിക രോഗിയാണെന്ന് മനസിലായി.   മകൻ എത്തി ഇദ്ദേഹത്തെ കൊണ്ടു പോകുമെന്ന ഉറപ്പിൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.