മാഞ്ചസ്റ്റർ : മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തില്‍ ജസ്പ്രീത് ബുമ്ര കളിക്കുമെന്ന് സ്ഥിരീകരണം.ലോര്‍ഡ്സ് മത്സരത്തിന് ശേഷമുള്ള പരുക്കിന് പിടിയിലുള്ള ഇന്ത്യന്‍ ടീമിന് ഇതോടെ പ്രതിസന്ധി നീങ്ങുമെന്നാണ് പ്രതീക്ഷ. പേസര്‍മാരായ ആകാശ് ദീപിനും അര്‍ഷ്ദീപ് സിങിനും പരുക്കേറ്റതാണ് ആശങ്ക. നിതീഷ് കുമാര്‍ റെഡ്ഡി പരുക്കേറ്റ് നാട്ടിലേക്കും പോയി.
ബുമ്രയ്ക്ക് പുറമേ, ഋഷഭ് പന്തും ടീമിലുണ്ടാകും. ലോര്‍ഡ്സില്‍ വിരലിന് പരുക്കേറ്റ പന്തിന്റെ ലഭ്യത തുലാസിലായിരുന്നു. രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന പരിശീലന സെഷനില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ആകാശ് ദീപിന് തുടയിലെ വേദനയാണ് അലട്ടുന്നത്. അദ്ദേഹത്തിന് വിശ്രമം നല്‍കിയേക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകള്‍ കളിച്ച ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി പരുക്കുമൂലം പരമ്ബരയില്‍ നിന്ന് പുറത്തായതിനാല്‍, സ്പെഷ്യലിസ്റ്റ് ബാറ്റര്‍ സായ് സുദര്ശന് ഇലവനിലേക്ക് മടങ്ങിവരാന്‍ സാധ്യതയുണ്ട്. ഹെഡിംഗ്ലിയില് ആദ്യ ടെസ്റ്റ് കളിച്ച സുദര്ശന് നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. വാഷിംഗ്ടണ്‍ സുന്ദറോ ഷര്‍ദുല്‍ താക്കൂറോ ടീമിലുണ്ടാകാന്‍ സാധ്യതയുണ്ട്.