മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റിൽ പരിക്കേറ്റിട്ടും പന്ത് നടത്തിയ പോരാട്ടവീര്യത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ടസ്‌കോർ. മൂന്നു പേർ മാത്രം അരസെഞ്ച്വറി കണ്ടെത്തിയ മത്സരത്തിലാണ് ഇന്ത്യ 350 കടന്നത്. പന്തും ജയസ്വാളും സായ്‌സുദർശനും മാത്രമാണ് മൂന്ന് ഇന്ത്യയ്ക്ക് വേണ്ടി അരസെഞ്ച്വറി നേടിയത്. ടീം ഒറ്റക്കെട്ടായി നിന്നതോടെയാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോർ നേടാനായത്.
നാലിന് 264 എന്ന നിലയിലാണ് ആദ്യ ദിനം ഇന്ത്യ ബാറ്റിംങ് അവസാനിപ്പിച്ചത്. പരിക്കേറ്റ പന്ത് (37) കളം വിട്ടതോടെ ജഡേജയും, താക്കൂറും ആയിരുന്നു ആദ്യ ദിനം അവസാനിപ്പിക്കുമ്പോൾ ക്രീസിൽ. ആദ്യ ദിനത്തിൽ നിന്നും കാര്യമായ സംഭാവന നൽകാതെ ജഡേജ (20) 266 ൽ വീണതോടെ ഇന്ത്യ അതിവേഗം കീഴടങ്ങുമെന്ന പ്രതീതി ഉണ്ടായി. താക്കൂറും (41) വാഷിംങ്ടൺസുന്ദറും (27) ചേർന്ന് പ്രതിരോധം തീർക്കുന്നതിനിടെ 314 ൽ താക്കൂർ വീണു. പിന്നാലെ പന്ത് ക്രീസിൽ എത്തി. 75 പന്ത് നേരിട്ട് 54 റണ്ണുമായി പോരാടിയ പന്ത് പരിക്കിനോടും ഇംഗ്ലീഷ് ബൗളർമാരോടുമാണ് ഒരേ സമയം ഏറ്റുമുട്ടിയത്. ഇന്ത്യൻ സ്‌കോർ 349 ൽ എത്തിച്ചാണ് പന്ത് മടങ്ങിയത്. കാംഭോജ് (0), ബുറ (4) എന്നിവർ കാര്യമായ സംഭാവന നൽകിയില്ല. സിറാജ് (5) പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റോക്ക്‌സ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ആർച്ചർ മൂന്നും വോക്‌സും, ലിയാം ഡൗസണും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.