ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ വിരാട് കോലിയും സച്ചിന് ടെന്‍ഡുല്‍ക്കറും എം എസ് ധോണിയുമെല്ലാം ഓരോ വര്‍ഷവും പരസ്യങ്ങളില്‍ നിന്ന് നേടുന്ന വരുമാനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യൻ താരം രവി ശാസ്ത്രി.സ്റ്റിക്ക് ടു ക്രിക്കറ്റ് പോഡ് കാസ്റ്റില്‍ മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കല്‍ വോണാണ് കോലിയും ധോണിയും സച്ചിനുമൊക്കെ എന്ത് വരുമാനമുണ്ടാകുമെന്ന് രവി ശാസ്ത്രിയോട് ചോദിച്ചത്.
അവരൊക്കെ ഒരുപാട് സമ്ബാദിക്കുന്നുണ്ട്. പരസ്യങ്ങളാണ് അവരുടെ പ്രധാന വരുമാന സ്രോതസ്. ഒരു 100 കോടിക്ക് മുകളിലൊക്കെ ഓരോ വര്‍ഷവും അവര്‍ നേടുന്നുണ്ട്. ഇംഗ്ലണ്ടിലാണെങ്കില്‍ 10 മില്യണ്‍ പൗണ്ട് എന്ന് പറയാം. രവി ശാസ്ത്രിയുടെ വാക്കുകള്‍ കേട്ട് പോഡ്കാസ്റ്റില്‍ പങ്കെടുത്ത മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ് വിശ്വസിക്കാനാവുന്നില്ലെന്ന് പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതുകേട്ട രവി ശാസ്ത്രി പറഞ്ഞത്, നിങ്ങള്‍ക്ക് ഒരു പൗണ്ടെന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ 100 രൂപയാണ്. സച്ചിനും കോലിയും ധോണിയുമൊക്കെ ഒരു വര്‍ഷം 15-20 പരസ്യങ്ങളിലെങ്കിലും അഭിനയിക്കുന്നുണ്ട്. ഒരു വര്‍ഷത്തില്‍ ഒരു ദിവസമൊക്കെയാണ് അവര്‍ ഒരു പരസ്യത്തിന്റെ ഷൂട്ടിനായി അനുവദിക്കുന്നത്. അത്രയൊക്കെയെ കിട്ടു. ഒരു ദിവസം ഷൂട്ട് ചെയ്തുപോകുന്നതിനാണ് ഈ പ്രതിഫലമെന്നോര്ക്കണം. പക്ഷെ ആ പരസ്യം എത്രതവണയാണ് വീണ്ടും വീണ്ടും കാണിക്കുന്നത് എന്നതിന് കണക്കുണ്ടാവില്ലെന്നും രവി ശാസ്ത്രി പറഞ്ഞു.