തിരുവനന്തപുരം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു തിരുവനന്തപുരം മണക്കാട് സ്വദേശിയിൽ നിന്നും നാലു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ കൊല്ലം സ്വദേശിയായ യുവതി അറസ്റ്റിൽ. കൊല്ലം മുഖത്തല സ്വദേശി രേഷ്മയെ (23)യാണ് പേട്ട എസ്.എച്ച്.ഒ ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മുൻപും ഇവർ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
റെയിൽവേ ഡിവിഷണൽ ഓഫിസിൽ ക്ലർക്കാണ് എന്നു പരിചയപ്പെടുത്തിയാണ് യുവതി തട്ടിപ്പ് നടത്തിയത്. തുടർന്ന് റെയിൽവേയുടെ വ്യാജ ലെറ്റർ പാഡും ഉണ്ടാക്കിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. മണക്കാട് സ്വദേശിയായ അനു, ഇവരുടെ സഹോദരൻ അജിത് കുമാർ എന്നിവരുടെ കയ്യിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് നാലു ലക്ഷത്തോളം രൂപയാണ് ്പ്രതിയായ രേഷ്മ തട്ടിയെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1.75 ലക്ഷം രൂപ പവർഹൗസ് റോഡിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് വഴിയാണ് വാങ്ങിയത്. ബാക്കി തുക റെയിൽവേ ഡിവിഷണൽ ഓഫിസ് പരിസരത്തുവച്ചാണ് കൈപ്പറ്റിയത്. പണം കയ്യിൽ എത്തിയ ശേഷം രേഷ്മ ഇവർക്ക് നിയമ ഓർഡർ നൽകി. ഇതിന് ശേഷം കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ജോലിയ്ക്ക് എത്താൻ നിർദേശം നൽകി. ഇത് അനുസരിച്ച് ഇവർ റെയിൽവേ സ്റ്റേഷനിൽ ജോലിയ്ക്ക് എത്തിയപ്പോഴാണ് തട്ടിപ്പ് നടന്നതായി വിവരം ലഭിച്ചത്. ഈ സമയം രേഷ്മയും റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിയിരുന്നു. തുടർന്ന് ഇവരെ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.