മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റിൽ ഇന്നിംങ്‌സ് തോൽവി ഒഴിവാക്കാൻ ഇന്ത്യ പൊരുതുന്നു. നാലാം ദിനം ഗില്ലിനൊപ്പം പ്രതിരോധക്കോട്ട കെട്ടിയ കെ.എൽ രാഹുലും ഗില്ലും പുറത്തായി. സെഞ്ച്വറി തികച്ച ഗില്ലും, സെഞ്ച്വറിയ്ക്കരികിലായി രാഹുലുമാണ് വീണത്.
ഇംഗ്ലണ്ടിന് എതിരെ രണ്ടാം ഇന്നിംങ്‌സിൽ ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യ റണ്ണെടുക്കും മുൻപ് രണ്ട് വിക്കറ്റ് നഷ്ടമായി പ്രതിരോധത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലും ഗില്ലും ക്രീസിൽ ഒന്നിച്ചത്. നാലാം ദിനത്തിൽ 174 ന് രണ്ട് എന്ന നിലയിൽ എത്തിച്ച ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഇന്ത്യൻ സ്‌കോർ 188 ൽ നിൽക്കെയാണ് രാഹുൽ പുറത്തായത്. 230 പന്തിൽ 90 റമ്‌ണെടുത്ത രാഹുൽ സ്റ്റോക്ക്‌സിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയാണ് വീണത്.
രാഹുൽ പുറത്തായതിന് പിന്നാലെ ക്രീസിൽ എത്തിയ വാഷിംങ്ടൺ സുന്ദർ ക്യാപ്റ്റന് മികച്ച പിൻതുണ നൽകി. 238 പന്തിൽ 103 റണ്ണെടുത്ത ഗിൽ ഇന്ത്യൻ സ്‌കോർ 222 ൽ നിൽക്കെ പുറത്തായി. 57 പന്തിൽ 20 റണ്ണുമായി വാഷിംങ്ടൺ സുന്ദറും, റണ്ണെടുക്കാതെ ജഡേജയുമാണ് ക്രീസിൽ. ഇംഗ്ലണ്ട് സ്‌കോറിൽ നിന്നും 90 റൺ അകലെയാണ് ടീം ഇന്ത്യ. പന്തിന് പരിക്കേറ്റതിനാൽ ബാറ്റിംങിന് ഇറങ്ങാൻ സാധിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ ജഡേജയും, താക്കൂറും, വാഷിംങ്ടൺ സുന്ദറും മാത്രമാണ് ഇനി ഇന്ത്യയ്ക്കായി അവേശേഷിക്കുന്ന ബാറ്റർമാർ. ഇംഗ്ലീഷ് പേസ് – സ്പിൻ ആക്രമണത്തെ എത്രത്തോളം ഇന്ത്യൻ ബാറ്റിംങ് നിര പ്രതിരോധിക്കുമെന്നാണ് കണ്ടറിയണ്ടേത്.