കോട്ടയം ഏറ്റുമാനൂരിൽ നിന്നും കാണാതായ വീട്ടമ്മയുടേതെന്ന് സംശയിക്കുന്ന അസ്ഥി അവശിഷ്ടങ്ങൾ ചേർത്തലയിലെ വീട്ടിൽ നിന്നും കണ്ടെത്തി; അസ്ഥി അവശിഷ്ടങ്ങൾ കണ്ടെത്തിയത് വീട്ടമ്മയെ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്ന ആളുടെ വീട്ടിൽ നിന്നും

കോട്ടയം: ഏറ്റുമാനൂരിൽ നിന്നും കാണാതായ വീട്ടമ്മയുടേതെന്ന് സംശയിക്കുന്ന അസ്ഥി അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സൂചന. ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വീട്ടമ്മയെ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്ന ആളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അസ്ഥി അവശിഷ്ടങ്ങൾ ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ കേസ് എടുത്ത ക്രൈംബ്രാഞ്ച് സംഘം വീട്ടിൽ പരിശോധന നടത്തി വരികയാണ്.

Advertisements

അതിരമ്പുഴ കോട്ടമുറി ഭാഗം കാക്കനാട്ടുകാലായിൽ വീട്ടിൽ ജെയിൻ മാത്യു (ജൈനമ്മ -48)വിനെയാണ് കഴിഞ്ഞ ഡിസംബർ 23 ന് കാണാതായത്. നേരത്തെ ഏറ്റുമാനൂർ പൊലീസ് അന്വേഷിച്ചെങ്കിലും ഇവരെ പറ്റി വിവരമൊന്നും ലഭിച്ചില്ല. ഇതേ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജൻ സേവ്യറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് ചേർത്തലയിലെ വീട്ടിൽ നിന്നും അസ്ഥി അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ജൈനമ്മയെ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്ന പ്രതിയുടെ വീട്ടിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ പരിശോധന. ഇവിടെ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്. ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് സംഘം ഈ വീട്ടിൽ പരിശോധന നടത്തിയത്.

നേരത്തെ ജൈനമ്മയെ കണ്ടെത്തുന്നതിനായി ക്രൈംബ്രാഞ്ച് സംഘം ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയിരുന്നു. ഇത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇപ്പോൾ നിർണ്ണായകമായ വിവരം ലഭിച്ചത്. നേരത്തെ തന്നെ ഈ ചേർത്തല സ്വദേശി ക്രൈംബ്രാഞ്ച് സംഘത്തിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു. ഇതേ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്നും അസ്ഥിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയുള്ളു.

Hot Topics

Related Articles