“എന്നെ ഏറ്റവും നന്നായി മാനേജ് ചെയ്തിരുന്നത് ഡാഡി ആണ്; ഫോണിൽ വരാത്ത ഡാഡിയുടെ കോൾ മിസ് ചെയ്യുന്നു; മമ്മിയെ കാണുമ്പോൾ തകർന്ന് പോകും”; അച്ഛന്റെ ഓർമയിൽ ഷൈൻ ടോം ചാക്കോ

ഴിഞ്ഞ മാസം ആയിരുന്നു നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് ചാക്കോയുടെ വിയോ​ഗം. വാഹനാപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ വച്ചായിരുന്നു മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന ഷൈനിനും അനുജനും അമ്മയ്ക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. 

Advertisements

നിലവിൽ സർജറിയെല്ലാം കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ച് വന്നു കൊണ്ടിരിക്കുകയാണ് ഷൈൻ. ഈ സാഹചര്യത്തിൽ അച്ഛന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് ഷൈൻ. ഫോണിൽ വരാത്ത ഡാഡിയുടെ കോൾ മിസ് ചെയ്യുന്നുവെന്നും ഓവർകം ചെയ്യാൻ ശ്രമിക്കുമ്പോൾ അമ്മയെ കാണുമ്പോൾ തകർന്ന് പോകുമെന്നും ഷൈൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“എന്നെ ഏറ്റവും നന്നായി മാനേജ് ചെയ്തിരുന്നത് ഡാഡി ആണ്. മാക്സിമം പിടി കൊടുക്കാതെ വഴുതി വഴുതി പോകുമായിരുന്നുവെങ്കിലും അദ്ദേഹം കൂടെ നിന്നു. ഇപ്പോൾ ഡാഡിയുടെ ഒരു മെസേജ് എനിക്ക് കിട്ടില്ല. ഡാഡി എന്ന് വിളിക്കാൻ ഡാഡി ഇല്ല. എല്ലാവരുടേയും ജീവിതത്തിൽ ഇങ്ങനെയുള്ള അവസ്ഥകളുണ്ട്. നമ്മുടെ ഫോണിൽ വരാത്ത ഡാഡിയുടെ കോൾ. ഞാൻ ഫോൺ എടുത്ത് നോക്കുമ്പോൾ കാണുന്ന മിസ് കോളുകൾ. അതൊക്കെ ഒരുപാട് മിസ് ചെയ്യുന്നു. അതിൽ നിന്നെല്ലാം മാക്സിമം ഓവർകം ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും മമ്മിയെ കാണുമ്പോൾ വീണ്ടും തകർന്ന് പോകും. മമ്മിയെ കാണുമ്പോൾ ഡാഡിയെ ഓർമവരും. വളരെ ചെറുപ്പത്തിൽ മാതാപിതാക്കളെ നഷ്ടപ്പെടുന്ന പിള്ളേരെ ഞാൻ കണ്ടിട്ടുണ്ട്. 

ബോഡിങ്ങിൽ നിന്ന് പഠിക്കുന്ന സമയത്ത് അങ്ങനെ ഒരു കോൾ എനിക്ക് വരല്ലെന്ന് പ്രാർത്ഥിക്കുമായിരുന്നു. മരിക്കുന്നെങ്കിൽ ഞാൻ ആദ്യം മരിക്കണേന്ന് പ്രാർത്ഥിച്ചിരുന്നു. അത് മമ്മിയും പറയുമായിരുന്നു. ഡാഡി അല്ല മമ്മിയാണ് ആദ്യം പോകേണ്ടതെന്ന്. എനിക്കിപ്പോൾ 42 വയസായി. കുഞ്ഞിലെ മാതാപിതാക്കൾ നഷ്ടപ്പെട്ടവർ എങ്ങനെയാകും അതിനെ അതിജീവിച്ചിരിക്കുക എന്ന് ചിന്തിച്ചിട്ടുണ്ട്”, എന്നായിരുന്നു ഷൈൻ ടോം ചാക്കോ പറഞ്ഞത്.

“നമ്മുടെ ജീവിതം നമ്മൾ തന്നെ ജീവിക്കണം. ജീവിച്ച് തീർക്കണം. നമ്മളും ഇവിടെന്ന് പോകണം. നമ്മൾ മറ്റുള്ളവരെ വേദനിപ്പിക്കാൻ പാടില്ല. കൂടുതലും ജീവിച്ചിരിക്കുന്നവരെ. മരിച്ചവർ വേദനിക്കുന്നുണ്ടോ സന്തോഷിക്കുന്നുണ്ടോന്ന് നമുക്ക് അറിയില്ല”, എന്നും ഷൈൻ കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു നടന്റെ പ്രതികരണം.

Hot Topics

Related Articles