ടാങ്കർ ലോറി ഉടമകൾ സമരത്തിൽ : സംസ്ഥാനത്ത് ഇന്ധന വിതരണം തടസപ്പെടും : പ്രതിസന്ധി

കൊച്ചി : ടാങ്കർ ലോറി ഉടമകൾ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതല്‍ പെട്രോളിയം കമ്ബനികളായ ബിപിസിഎല്‍, എച്ചപിസില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ധന വിതരണം താല്‍കാലികമായി മുടങ്ങും.

Advertisements

ലോറി ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ധനവിതരണം തടസപ്പെടുക. നികുതി നല്‍കുന്നതുമായി ബന്ധപ്പെട്ട് പെട്രോളിയം കമ്ബനികളുമായി ഉണ്ടായ തര്‍ക്കമാണ് സമരത്തിന് കാരണം. ജിഎസ്ടി ഡിപ്പാര്‍ട്ട്മെന്റ് 13 ശതമാനം സര്‍വീസ് ടാക്‌സ് നല്‍കണമെന്ന് ആവശ്യപ്പെട്ടു ലോറി ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടാക്‌സ് സംബന്ധിച്ച്‌ ഉള്ള വിഷയം പെട്രോളിയം കമ്പനികളും, ജിഎസ്ടി ഡിപ്പാര്‍ട്ട്മെന്റും തമ്മിലുള്ളതാണെന്നും, വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹാരം കാണണമെന്നുമാണ് ഇവരുടെ ആവശ്യം. 600 ഓളം ലോറികള്‍ സമരത്തില്‍ പങ്കെടുക്കുമെന്നതിനാല്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമത്തിന് ഇടയായേക്കും.

Hot Topics

Related Articles