മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെയും സ്വഭാവ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ അഭിനേത്രിയാണ് മല്ലിക സുകുമാരൻ.മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബത്തിലെ കാരണവത്തി എന്ന നിലയിലും മല്ലിക സുകുമാരൻ എന്നും വാർത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. അഭിനയത്തില്‍ തന്റേതായ ഒരു ശൈലി രൂപപ്പെടുത്തിയ താരം ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വളരെ തന്മയത്വത്തോടെയാണ് അവതരിപ്പിച്ചത്. താരത്തിളക്കത്തിനപ്പുറം, വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെയും അഭിപ്രായങ്ങളെയും ധീരമായി തുറന്നുപറഞ്ഞുകൊണ്ട് എന്നും ഒരു കരുത്തയായ സ്ത്രീയായി നടി നിലകൊണ്ടു.
1974-ല്‍ കന്യാകുമാരി എന്ന ചിത്രത്തിലൂടെയാണ് മല്ലിക സുകുമാരൻ അഭിനയ രംഗത്തേയ്ക്ക് കടന്നുവരുന്നത്. പിന്നീട്, ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായി. സുകുമാരനുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുത്ത മല്ലിക, പിന്നീട് തിരിച്ചെത്തിയത് അമ്മ വേഷങ്ങളിലൂടെയാണ്. രണ്ടാംവരവില്‍ അവർക്ക് ലഭിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. അഭിനയത്തോടൊപ്പം തന്നെ, മക്കളുടെയും കൊച്ചുമക്കളുടെയും വിശേഷങ്ങളിലൂടെയും മല്ലിക സുകുമാരൻ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. സിനിമയിലെയും ജീവിതത്തിലെയും അനുഭവങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള വ്യക്തി എന്ന നിലയില്‍, മല്ലിക സുകുമാരൻ നല്‍കുന്ന അഭിമുഖങ്ങളും അഭിപ്രായപ്രകടനങ്ങളും പലപ്പോഴും ചർച്ചാവിഷയമാകാറുണ്ട്. മലയാള സിനിമയിലെ തലമുറകളുടെ കൈമാറ്റത്തിന് സാക്ഷ്യം വഹിച്ച ഒരു വ്യക്തിത്വം കൂടിയാണ് മല്ലിക സുകുമാരൻ. മല്ലികയുടെ പല അഭിമുഖങ്ങളും പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇപ്പോഴിതാ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എനിക്ക് കുടുംബപരമായി ഒരുപാട് ഉപകാരങ്ങള്‍ ചെയ്ത ആളാണ് നടൻ മമ്മൂട്ടിയെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. സ്റ്റൈല്‍ സ്റ്റേറ്റ്മെന്റുകളുടെ കാര്യത്തില്‍ രാജുവിന്റെ റോള്‍ മോഡല്‍ മമ്മൂട്ടിയാണ്. എപ്പോഴും പറയും, മമ്മൂക്കയെ പോലെ ഇരിക്കണം എല്ലാ കാര്യത്തിലും എന്ന്. ലാലുവിനോട് സംസാരിക്കുന്നത്ര സ്വാതന്ത്ര്യം എനിക്ക് മമ്മൂട്ടിയോട് ഇല്ല. ഗുഡ് മോണിംഗ് മമ്മൂട്ടി എന്ന് മെസേജ് അയക്കുന്ന ആളല്ല ഞാൻ. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അങ്ങനെ ഉണ്ടാകുമായിരിക്കും.
നമ്മള്‍ അതിലല്ല, സുകുവേട്ടന്റെ ഭാര്യ എന്ന നിലയ്ക്കുള്ള ബന്ധമാണ് അദ്ദേഹവുമായിട്ട്. ഞങ്ങള്‍ പ്രൊഡ്യൂസ് ചെയ്ത പടത്തില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. സുകുവേട്ടനുമായി അടുത്ത സ്നേഹബന്ധം പുലർത്തിയിരുന്ന ആളാണ് മമ്മൂട്ടി. അവരുടെ ആ സ്നേഹബന്ധം അടുത്ത് നിന്ന് അനുഭവിച്ചറിഞ്ഞ ആളാണ് ഞാൻ. മമ്മൂട്ടിയെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ എതിർക്കുന്ന ആളായിരുന്നു സുകുവേട്ടൻ. എന്നെപ്പോലെ നാക്ക് ഇത്തിരി വളഞ്ഞിരിക്കുന്നുവെന്നേ ഉള്ളൂ, ശുദ്ധനായ മനുഷ്യനാണെന്ന് പറയും. മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം പൊക്കിപ്പറയാറുണ്ട്, അങ്ങനെ എല്ലാവരെ കുറിച്ചും സംസാരിക്കാത്ത ആളാണ് അദ്ദേഹമെന്നും മല്ലിക സുകുമാരൻ പറയുന്നു.
അതേസമയം, സംസാരവും പെരുമാറ്റവുമെല്ലാം അളന്ന് മുറിച്ച് സംസാരിക്കുന്ന പോലെയാണെന്നും മല്ലിക സുകുമാരൻ പറയുന്നു. അമ്മയില്‍ ഒരു മീറ്റിങ്ങിന് പോയാല്‍ ചെറുപ്പക്കാര് ഒരു സെറ്റും മുതിർന്നവർ മറ്റൊരു സെറ്റുമാണ്. എപ്പോഴും ഒരു മതിലുണ്ട്. മമ്മൂട്ടി ഇപ്പോഴതത്തേതിലും ചെറുപ്പമായി തിരിച്ചുവരും. ഞാൻ ചിലപ്പോള്‍ മമ്മൂക്കയുടെ അമ്മൂമ്മയായിട്ടൊക്കെ ചെയ്യേണ്ടി വരും. ടർബോയില്‍ എനിക്ക് ബിന്ദു ചെയ്ത വേഷം അവതരിപ്പിക്കാൻ അവസരം കിട്ടിയതാണ്. എന്നാല്‍ കാലിന് വയ്യാതായി. സെല്ലുലിറ്റീസ് വന്നതാണ്. കാല് മുറിച്ച് കളയേണ്ടി വരുമോയെന്നൊക്കെ പേടിച്ച് പോയിരുന്നു. പല ഡോക്ടർമാരും പലതും പറഞ്ഞു. ഇപ്പോഴെല്ലാം മാറിയെന്നും താരം പറഞ്ഞു.
മമ്മൂട്ടിയുടെ ആരോഗ്യനില സംബന്ധിച്ചും ചില അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. മമ്മൂട്ടിയ്ക്ക് കുടലില്‍ അർബുദം സ്ഥിരീകിരിച്ചെന്ന തരത്തിലാണ് വാർത്തകള്‍ പ്രചരിച്ചിരുന്നത്. 73 കാരനായ നടൻ കാൻസർ ചികിത്സയ്ക്ക് വേണ്ടി ഷൂട്ടിംഗില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമായിരുന്നു വാർത്തകള്‍. അതിന് പിന്നാലെ മോഹൻലാല്‍ ശബരിമലയില്‍ പ്രിയപ്പെട്ട ഇച്ഛക്കയ്ക്കായി നടത്തിയ വഴിപാടും, ഒരുപാട് ഊഹാപോഹങ്ങള്‍ക്ക് വഴിയൊരുക്കി. എന്നാല്‍ എന്താണ് അദ്ദേഹത്തിന് സംഭവിച്ചതെന്ന കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളോ സ്ഥിരീകരണങ്ങളോ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
ശബരിമലയില്‍ മോഹൻലാല്‍ നേരിട്ട വഴിപാട് നടത്തിയതോടെ മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് ഏറെക്കുറേ പ്രേക്ഷകർ സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് നടൻ ഉഷപൂജ നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചിരുന്നു. അതേസമയം, ഒരു പ്രസ് മീറ്റില്‍ സംസാരിക്കവെ മമ്മൂട്ടിയെ കുറിച്ചുയർന്ന ചോദ്യത്തിന്, അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നു. എല്ലാവർക്കും ഉണ്ടാകും. അത്ര മാത്രമേയുള്ളൂ. പേടിക്കാൻ ഒന്നുമില്ല എന്ന് മോഹൻലാല്‍ പറഞ്ഞിരുന്നു.
നാളിതുവരെ ആയിട്ടും മമ്മൂട്ടിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള അപ്ഡേഷനുകളൊന്നും തന്നെ ബന്ധപ്പെട്ട മേഖലകളില്‍ നിന്നും പുറത്ത് വന്നിട്ടില്ല. അതേസമയം മമ്മൂട്ടിയുടെ ശക്തമായ ഒരു തിരിച്ചുവരവിന് വേണ്ടി ആരാധകർ എത്രത്തോളം പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നുവോ, അത്രയും പ്രതീക്ഷയോടെയും പ്രാർത്ഥനയോടെയും ഇന്റസ്ട്രിയിലുള്ളവരും കാത്തിരിയ്ക്കുന്നുണ്ട്. സിനിമ മേഖലയിലെ പലരും മമ്മൂട്ടിക്ക് അസുഖമുണ്ടെന്ന് സ്ഥിരീകരിച്ചു. ബിഗ് ബോസ് താരം അഖില്‍ മാരാർ, തമ്ബി ആന്റണി, സംവിധായകൻ ജോസ് തോമസ് തുടങ്ങിയവരാണ് മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കിയത്.
ഇത് വാർത്തകളിലൂടെ പുറംലോകം അറിയണമെന്ന് മമ്മൂട്ടി ആഗ്രഹിച്ചുകാണില്ല. കാരണം മമ്മൂട്ടിയെ ആരാധിക്കുന്ന, സ്നേഹിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്. അവരുടെ ഉള്ളില്‍ ഒരു വേദന ഉണ്ടാക്കേണ്ട എന്ന് കരുതിയാണ്. അത് അസുഖ വിവരം അറിഞ്ഞാല്‍ അദ്ദേഹത്തിന് ചാൻസ് നഷ്‌ടപ്പെടും എന്നറിഞ്ഞത് കൊണ്ടൊന്നുമല്ല. എനിക്ക് പരിചയമുള്ള കാലം തൊട്ട് അദ്ദേഹം മദ്യപിച്ചിട്ടില്ല. ആഹാര കാര്യങ്ങളില്‍ കൃത്യ നിഷ്‌ഠയുള്ള ആളാണ്.
85-90 കാലഘട്ടത്തിലൊക്കെ അദ്ദേഹം സിഗരറ്റ് വലിക്കുമായിരുന്നു. ഞാനിപ്പോഴും ഓർക്കുന്നു ജോണ്‍ പ്ലയേഴ്‌സ് എന്ന സിഗരറ്റ് ടിന്നിലാണ് കൊണ്ട് വയ്ക്കാറുള്ളത്. അത് ഇടയ്ക്ക് ഇരുന്ന് വലിക്കുന്നത് കാണാറുണ്ട്. അതിന് ശേഷം പിന്നീട് അദ്ദേഹം അതും അവസാനിപ്പിച്ചു. ഇന്നുവരെ മദ്യപിക്കുകയോ വലിയ ആഘോഷങ്ങളില്‍ പങ്കെടുത്ത് തിമിർക്കുകയോ ഒന്നും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. എപ്പോഴും ആരോഗ്യം സിനിമ എന്നിവയില്‍ ശ്രദ്ധാലുവായിരുന്നുവെന്നാണ് സംവിധായകൻ ജോസ് തോമസ് പറഞ്ഞിരുന്നത്.
അതേസമയം, മല്ലിക സുകുമാരൻ്റെ വ്യക്തിപരമായ നിലപാടുകളും പരാമർശങ്ങളും ചിലപ്പോള്‍ വിവാദങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മല്ലിക, തൻ്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാൻ മടികാണിക്കാത്ത വ്യക്തിയാണ്. ഈ തുറന്നുപറച്ചിലുകള്‍ പലപ്പോഴും ചർച്ചാ വിഷയമാവുകയും, ചിലപ്പോള്‍ സൈബർ ആക്രമണങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. താര സംഘടനാ അമ്മയെ വിമർശിച്ചും മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു.
മിണ്ടാതിരുന്ന് കേള്‍ക്കുന്നവർക്കേ സംഘടനയില്‍ സ്ഥാനമുള്ളുവെന്നും കൈനീട്ടം എന്ന പേരില്‍ നല്‍കുന്ന സഹായത്തില്‍ വിവേചനം നടന്നിട്ടുണ്ടെന്നുമായിരുന്നു മല്ലിക സുകുമാരൻ കുറ്റപ്പെടുത്തിയത്. മാസത്തില്‍ 15 ദിവസം വിദേശത്ത് കഴിയുന്നവർക്ക് പോലും കൈനീട്ടം നല്‍കുന്നുണ്ട്. കൈനീട്ടം പദ്ധതിയില്‍ അപാകതകളുണ്ട്, മരുന്നു വാങ്ങാൻ പോലും കാശില്ലാത്ത അഭിനേതാക്കള്‍ ഉണ്ട് അവർക്കാണ് കൈനീട്ടം നല്‍കേണ്ടതെന്നുമായിരുന്നു മല്ലിക ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കെ പറഞ്ഞത്.
അമ്മയില്‍ കുറെയൊക്കെ തെറ്റുകള്‍ നടന്നിട്ടുണ്ടെന്ന് മോഹൻലാലിന് അറിയാം. നേരത്തെ സംഘടനയുടെ തുടക്കകാലത്ത് പറ്റിയ പല തെറ്റുകളുംനടൻ സുകുമാരൻ ചൂണ്ടിക്കാണിച്ചിരുന്നു. നിയമപരമായി ഓരോ കാര്യവും തിരുത്താൻ പറഞ്ഞതാണ്. എന്നാല്‍ അത് ചിലരുടെ ഈഗോ ക്ലാഷില്‍ അവസാനിച്ചു. സുകുമാരൻ മരിച്ചതിന് ശേഷമാണ് ഈ പ്രശ്‌നങ്ങള്‍ അവർക്ക് മനസിലായതെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കിയിരുന്നു.
അടുത്തിടെ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്ബുരാൻ എന്ന ചിത്രം വിവാദമായപ്പോഴും മകന് വേണ്ടി മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു. ലാലിന്റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ എന്റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതില്‍ അതീവ ദുഃഖം ഉണ്ടെന്നും പൃഥ്വിരാജ് എന്ന സംവിധായകൻ ഈ പടവുമായി ബന്ധപ്പെട്ടവരെ എന്നല്ല,ഒരു പടവുമായും ബന്ധപ്പെട്ട ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ലെന്നും മല്ലിക തുറന്നടിച്ചിരുന്നു.
പൃഥ്വിരാജ് പത്താം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ ആണ് അവന്റെ അച്ഛൻ മരിച്ചത്. നല്ലതും ചീത്തയും പറഞ്ഞു കൊടുത്തു തന്നെയാണ് ഞാൻ എന്റെ മക്കളെ വളർത്തിയത്. ഞങ്ങള്‍ രാഷ്ട്രീയം കൊണ്ട് ജീവിക്കുന്നവർ അല്ല. ബിജെപിയിലും കോണ്‍ഗ്രസിലും സിപിഎമ്മിലും ഉള്ള നേതാക്കളുമായി ഞങ്ങള്‍ക്ക് വളരെ അടുപ്പം ഉണ്ട്. രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദം മൂലം ഇതില്‍ ചില നേതാക്കള്‍ക്ക് അഭിപ്രായം മാറ്റേണ്ടി വന്നേക്കാം. പക്ഷെ ഞങ്ങള്‍ അഭിപ്രായം മാറ്റുന്നവരോ അതിന്റെ പേരില്‍ സ്നേഹ ബഹുമാനങ്ങള്‍ വേണ്ടെന്നു വയ്ക്കുന്നവരോ അല്ല.
വേട്ടയാടുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. എന്റെ ഒരു തുള്ളിക്കണ്ണീരിന് ഒരു ജന്മം മുഴുവൻ അവർ ഈശ്വരനു മുന്നില്‍ മാപ്പ് പറയേണ്ടി വരും. ചെയ്യാത്ത കുറ്റങ്ങള്‍ ചെയ്തുവെന്ന് ആരും പറയാൻ പാടില്ല. 70 വയസ്സ് കഴിഞ്ഞ ഒരു അമ്മയെന്ന നിലയില്‍ ഞാൻ പറയുന്നത് സത്യം ആണെന്ന് ഇവിടത്തെ ജനങ്ങള്‍ മനസ്സിലാക്കണം എന്നുമായിരുന്നു മല്ലിക തുറന്ന് പറഞ്ഞിരുന്നത്. സിനിമയിലെയും ജീവിതത്തിലെയും അനുഭവങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള, സ്വന്തം നിലപാടുകള്‍ ഉറക്കെ പ്രഖ്യാപിക്കാൻ മടിക്കാത്ത ഒരു വ്യക്തിത്വമാണ് മല്ലിക സുകുമാരൻ. ഇത് അവരെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാക്കുകയും, ഒപ്പം ചിലർക്ക് വിമർശന വിഷയമാക്കുകയും ചെയ്യുന്നു.