കെ റെയിലിൽ നിന്നും സർക്കാർ പിന്മാറിയില്ലെങ്കിൽ എല്ലാ സർക്കാർ ഓഫീസിലും കല്ലിടും : സമര പ്രഖ്യാപനവുമായി യൂത്ത് കോൺഗ്രസ് : യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ സർവേക്കല്ല് സ്ഥാപിക്കൽ ചൊവ്വാഴ്ച കോട്ടയം കളക്ടറേറ്റിൽ

കോട്ടയം : കെ റെയിലിൽ നിന്നും സർക്കാർ പിന്മാറിയില്ലെങ്കിൽ എല്ലാ സർക്കാർ ഓഫീസിലും കല്ലിടുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി. കെ റെയിലിന്റെ ഭാഗമായി സ്ഥലവും വീടും നഷ്ടമാകുന്നവരുടെ വികാരം മനസ്സിലാക്കി യൂത്ത് കോൺഗ്രസ് അവർക്കൊപ്പമാണ്. സ്വന്തം വീട്ടിൽ നിന്നും ആരെയും കുടിയിറക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisements

തിങ്കളാഴ്ച നട്ടാശ്ശേരി കൂഴിയാലിപ്പടിയിൽ നടന്ന കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തി പദ്ധതി നടപ്പിലാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇതിനെ യൂത്ത് കോൺഗ്രസ് കൈയുംകെട്ടി നോക്കിയിരിക്കില്ലന്നും അദ്ദേഹം പറഞ്ഞു.
കെ റെയിൽ വിരുദ്ധ സമരത്തിൽ ജനങ്ങൾക്കൊപ്പം നിലകൊണ്ട് പോരാട്ടം ശക്തമാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽബോഡി യോഗം തീരുമാനിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലയിൽ കെ റെയിലിന്റെ ഭാഗമായി വീട് നഷ്ടമാകുന്ന ആളുകൾക്ക് പിന്തുണ നൽകാനും യോഗത്തിൽ തീരുമാനമായിരുന്നു. ഇതിൻറെ ഭാഗമായാണ് മാർച്ച് 22 ചൊവ്വാഴ്ച യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ സർവ്വേകല്ല് സ്ഥാപിക്കുന്നത്.

ജില്ലയിലുടനീളം നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകി സമരത്തിനൊപ്പം നിൽക്കാനും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം ജില്ലാ പ്രസിഡണ്ട് ചിന്റു കുര്യൻ ജോയ് തിങ്കളാഴ്ച കുഴിയാലിപ്പടിയിലെ സമരവേദിയിൽ നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ ബോഡി യോഗം യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

Hot Topics

Related Articles