തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
ലൈനുകളിലേക്കു അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങൾ വെട്ടിമാറ്റുന്നതിനും, ലൈനിലെ അറ്റകുറ്റപണികൾക്ക് വേണ്ടിയും പുത്തൻകാവുമല, കൊട്ടക്കാട്ടുപടി, കാരുവള്ളിപ്പാറ, കാവുങ്കൽ എസ്എൻഡിപി, നല്ലൂർസ്ഥാനം, തേളൂർമല, കാക്കതുരുത്ത്, ആമല്ലൂർ, നന്നൂർ തിരുമൂലപുരം, പെരുമ്പടി, ഐരാറ്റ്പാലം, കവിയൂർപള്ളിപ്പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 8ന്‌ (വെള്ളിയാഴ്ച) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles