“ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്ക് മുന്നിൽ സംസാരിക്കരുത്; ലംഘിച്ചാൽ കർശന നടപടി”; താരങ്ങൾക്ക് അമ്മയുടെ മുന്നറിയിപ്പ്

കൊച്ചി: അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി താരസംഘടന. വിലക്ക് ലംഘിച്ചാൽ കർശന നടപടിയെന്ന് തെരഞ്ഞെടുപ്പ് വരണാധികാരികൾ. അമ്മയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നും അറിയിപ്പ്. തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കേയാണ് വിലക്കേ‌‌ർപ്പെടുത്തിയിരിക്കുന്നത്.

Advertisements

അതിനിടെ സംഘടനക്കുള്ളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ച‌ർച്ചകളും ചൂട് പിടിക്കുകയാണ്. ശ്വേത മേനോന് എതിരായ കേസുമായി ബന്ധപ്പെട്ട് നടൻ ബാബുരാജിനെതിരെ നടത്തിയ മാല പാർവതിയുടെ പരാമർശത്തിൽ പ്രതികരണവുമായി നടി പൊന്നമ്മ ബാബു രം​ഗത്തു വന്നിട്ടുണ്ട്. ശ്വേതക്ക് എതിരായ കേസിൽ ബാബുരാജ് അല്ല. നെറികെട്ട കളികൾക്ക് കൂട്ടുനിൽക്കുന്ന ആളല്ല ബാബുരാജ് എന്ന് പൊന്നമ്മ ബാബു പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാല പാർവതിയുടെ ശ്രമം മാധ്യമ ശ്രദ്ധ കിട്ടാനാണെന്നും ‘അമ്മ’യെ നാറ്റിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും പൊന്നമ്മ രൂ​ക്ഷമായി വിമർശിച്ചു. തെളിവുണ്ടെങ്കിൽ പോയി കേസ് കൊടുക്കട്ടെ. ശ്വേതക്കെതിരായ കേസ് ഗൂഢാലോചന ആണെന്ന് തനിക്ക് പറയാൻ പറ്റില്ല. സംഘടനയ്ക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്ത ആളാണ് ബാബുരാജിനെ പിന്തുണച്ച് പൊന്നമ്മ പറഞ്ഞു.

Hot Topics

Related Articles