ഇന്ന് തിരുനക്കരയിൽ ദേശവിളക്കും വലിയവിളക്കും; നാളെ കൊട്ടിക്കയറും പൂരം; തിരുനക്കരയ്ക്ക് അഴകേകാൻ കൊമ്പൻ തൃക്കടവൂർ ശിവരാജു എത്തുന്നു

കോട്ടയം: എട്ടാം ഉത്സവത്തിന്റെ കേളികൊട്ടുമായി കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൽ പൂരാവേശം കൊടികയറുന്നു. പൂരത്തിന്റെ ആവേശം വാനോളമുയർത്തി മാർച്ച് 22 ചൊവ്വാഴ്ച ക്ഷേത്രത്തിൽ തൃക്കടവൂർ ശിവരാജു എന്ന കൊമ്പൻ തിടമ്പണിയും. ഇന്ന് ക്ഷേത്രത്തിൽ ഉത്സവാഘോഷത്തിന്റെ ഭാഗമായി ദേശവിളക്കും വലിയ വിളക്കും അരങ്ങേറും. ഇന്നലെ ശ്രീബലിയ്ക്കടക്കം തിരുനക്കരയ്ക്ക് പ്രൗഡിയേകി ഈരാറ്റുപേട്ട അയ്യപ്പൻ ഭഗവാന്റെ പൊന്നിൻ തിടമ്പണിഞ്ഞെത്തിയിരുന്നു.

Advertisements

രാവിലെ ഏഴരയ്ക്ക് ശ്രീബലി എഴുന്നെള്ളിപ്പ്
ഉച്ചകഴിഞ്ഞ് രണ്ടിന് ഉത്സവബലി ദർശനം
വൈകിട്ട് ആറു മുതൽ ഏഴു വരെ ക്ഷേത്രത്തിൽ ദേശവിളക്ക്
രാത്രി 11 മുതൽ ഒരു മണി വരെ വലിയ വിളക്ക്
വൈകിട്ട് ആറു മുതൽ എട്ടരവരെ കാഴ്ച ശ്രീബലി, വേല സേവ, മയൂരനൃത്തം.
രാത്രി ഒൻപതരയ്ക്ക് കൊല്ലം കെ.ആർ തീയറ്റേഴ്‌സിന്റെ ബാലെ. ദേവായനം.

Hot Topics

Related Articles