കോടതികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം: അഭിഭാഷക പരിഷത്ത്.

കോട്ടയം: കോട്ടയം കോടതികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന്
ഭാരതീയ അഭിഭാഷക പരിഷത്ത് കോട്ടയം യൂണിറ്റ് സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Advertisements

കേരളത്തിലെ മറ്റെല്ലാ ജില്ലകളിലും കോടതികളുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മുന്നേറ്റമുണ്ടായപ്പോഴും കോട്ടയം ജില്ലാ കോടതികളുടെ അവസ്ഥ ശോചനീയമായി തുടരുകയാണ്. ഇതിന് കാലാനുസൃതമായ മാറ്റം വരുത്തുന്നതോടൊപ്പം കോടതി സമുച്ചയം എന്ന സ്വപ്നം ഉടനെ പൂർത്തീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഭിഭാഷകരുടെ സാഹോദര്യത്തിന്റെ ബലമാണ് ഭാരതീയ അഭിഭാഷക പരിഷത്തിന് കക്ഷിരാഷ്ട്രീയ ഭേദമെന്യേ ലഭിക്കുന്ന സ്വീകാര്യതക്ക് അടിസ്ഥാനമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന സമിതിയംഗം അഡ്വ.കെ.ഹരിദാസ് പറഞ്ഞു. അഡ്വ.അജി ആർ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. ജോഷി ചീപ്പുങ്കൽ , അഡ്വ. കെ. സേതുലക്ഷ്മി, അഡ്വ. അഹീശ് എസ് നമ്പൂതിരി , അഡ്വ. ബിന്ദു ഏബ്രഹാം, അഡ്വ.ലിജി എൽസ ജോൺ, അഡ്വ.അജിൻ തോമസ്, അഡ്വ.ജി.വിജയകുമാർ
എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി അഡ്വ. ബിന്ദു ഏബ്രഹാം (പ്രസിഡന്റ്), അഡ്വ.ഗിരീഷ് രാജ് (സെക്രട്ടറി), അഡ്വ.വിജയകുമാർ വി.ജി, അഡ്വ.കെ.എം രശ്മി (വൈസ് പ്രസിഡന്റുമാർ), അഡ്വ.അജിൻ തോമസ്, അഡ്വ.രാഹുൽ ഗോപിനാഥ് (ജോയിൻറ് സെക്രട്ടറിമാർ) അഡ്വ. ചന്ദ്രമോഹൻ (ട്രഷറർ) കെ.എൻ രാമചന്ദ്രൻ നായർ, ഗോപകുമാർ എം എസ്, ദീപ്തി ജി.നായർ, ലിജി എൽസാ ജോൺ, പ്രഹർഷ് കൃഷ്ണൻ, അജയ് കുമാർ കെ ജി, നിഖിൽ ദേവ് എം ( കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

Hot Topics

Related Articles