പാലാ: കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീയെ അപമാനിച്ച രണ്ടു യുവാക്കൾ പൊലീസ് പിടിയിലായി. റാന്നി സ്വദേശികളായ രണ്ടു പേരെയാണ് മേലുകാവ് പൊലീസ് പിടികൂടിയത്. റാന്നി അയിരൂർ ഇടപ്പാവൂർ തറമണ്ണിൽ വീട്ടിൽ നിമിൽ (34), തറമണ്ണിൽ സ്വരാജ് (31) എന്നിവരെയാണ് മേലുകാവ് പൊലീസ് സംഘം പിടികൂടിയത്.
കഴിഞ്ഞ 20 ന് രാത്രിയിൽ 11.45 നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്തു നിന്നും കൽപ്പറ്റയിലേയ്ക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന സത്രീയെ പ്രതികൾ കടന്നു പിടിക്കുകയായിരുന്നു. തുടർന്നു, സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം പ്രതികളായ രണ്ടു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ രണ്ടു പ്രതികളെയും റിമാൻഡ് ചെയ്തു.