തിരുവല്ല :
വൈ എം സി എ തിരുവല്ല സബ് റീജിയൻ അനുമോദന സമ്മേളനം നടത്തി. മികച്ച പ്രവർത്തനത്തിനുള്ള പുരസ്ക്കാരം വൈ എം സി എ നാഷണൽ സ്പോർട്സ് ആൻഡ് ഗെയിംസ് കോഡിനേറ്ററും, തിരുവല്ല സബ് റീജിയൻ സ്പോർട്സ് ആൻഡ് ഗെയിംസ് കൺവീനറുമായ കുര്യൻ ചെറിയാന് ബിഷപ്പ് ഡോ. കുര്യാക്കോസ് മാർ സേവറിയോസ് മെത്രാപ്പോലീത്ത നൽകി. വൈ എം സി എ തിരുവല്ലാ സബ് റീജിയൻ ചെയർമാൻ ജോജി പി തോമസ്, ദേശീയ വൈഎംസിഎ ട്രഷർ റെജി ജോർജ്, വൈഎംസിഎ കേരള റീജിയൻ വൈസ് ചെയർമാൻ കുര്യൻ തുമ്പങ്ങൽ മറ്റു ഭാരവാഹികളും പങ്കെടുത്തു.
Advertisements