ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഉശിരൻ പോരാട്ടങ്ങൾ; ചെൽസിയും യുണൈറ്റഡും ആഴ്‌സണലും കളത്തിലിറങ്ങും

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഉശിരൻ പോരാട്ടങ്ങൾ. ഇന്ന് മുൻ ചാമ്പ്യൻമാരായ ചെൽസിയും, യുണൈറ്റഡും ആഴ്‌സണലും കളത്തിലിറങ്ങും. സീസണിലെ രണ്ടാം ദിവസം തന്നെ മൂന്ന് മുൻ ചാമ്പ്യന്മാർ കളത്തിലിറങ്ങുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ചെൽസിയും ക്രിസ്റ്റൽ പാലസും വൈകിട്ട് 6.30നാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ചെൽസിയുടെ ഹോം ഗ്രൗണ്ടിലാണ് ആദ്യ മത്സരം നടക്കുന്നത്. ഇതേ സമയം തന്നെ നോട്ടിംങ്ഹാം ഫോറസ്റ്റ് ബ്രെന്റ് ഫോർഡിനെ ഇന്ന് നേരിടും. വൈകിട്ട് ആറരയ്ക്ക് തന്നെയാണ് മത്സരം നടക്കുക. ആരാധകർ അത്യധികം ആവേശത്തോടെ കാത്തിരിക്കുന്ന ആഴ്‌സണൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം വൈകിട്ട് ഒൻപതിന് യുണൈറ്റഡിന്റെ സ്വന്തം മൈതാനമായ ഓൾഡ് ട്രാൻസ്‌ഫോർഡിലാണ് നടക്കുന്നത്. ലീഡ്‌സ് യുണൈറ്റഡ് എവർട്ടണിനെയാണ് നേരിടുന്നത്.

Advertisements

Hot Topics

Related Articles