കറാച്ചി: ഏഷ്യാകപ്പ് ടൂർണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്താൻ. 17-അംഗ സ്ക്വാഡിനെയാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്.സൂപ്പർതാരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവരെ ടീമിലുള്‍പ്പെടുത്തിയിട്ടില്ല.
അഫ്ഗാനിസ്താൻ, യുഎഇ ടീമുകളുള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്ബരയ്ക്കും ഏഷ്യാകപ്പിനുമുള്ള ടീമിനെയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്. സല്‍മാൻ അഗയാണ് നായകൻ. പേസർ ഷഹീൻ അഫ്രീദി, ഫഖർ സമാൻ, ഹാരിസ് റൗഫ്, ഹസൻ അലി തുടങ്ങിയവർ ടീമിലിടം നേടിയിട്ടുണ്ട്. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബർ 7 വരെയാണ് ത്രിരാഷ്ട്ര പരമ്ബര നടക്കുന്നത്. അതിന് ശേഷമാണ് പാകിസ്താൻ ഏഷ്യാകപ്പില്‍ കളിക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടി20 ഫോർമാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പ് ടൂർണമെന്റ് യുഎഇയിലാണ് നടക്കുന്നത്. സെപ്റ്റംബർ ഒമ്ബതിന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫൈനല്‍ 28-നാണ്. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂർണമെന്റില്‍ ആകെ 19 മത്സരങ്ങളാണുണ്ടാവുക.
ഇന്ത്യയും പാകിസ്താനും യുഎഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ടു ടീമുകള്‍ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പർ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും.