കോട്ടയം: ഏഷ്യാക്കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. വൈസ് ക്യാപ്റ്റനായി ശുഭ്മാൻ ഗിൽ ഇടം പിടിച്ചപ്പോൾ, വിക്കറ്റ് കീപ്പറുടെ റോളിൽ സഞ്ജു വി സാംസണിനെ തന്നെ ടീം ഇന്ത്യ പരിഗണിച്ചു. ട്വന്റി 20 മോഡലിലുള്ള ഏഷ്യാക്കപ്പിനായി യുവ ഇന്ത്യയെ തന്നെയാണ് ബിസിസിഐ നില നിർത്തിയിരിക്കുന്നത്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ ശുഭ്മാൻ ഗില്ലാണ് വൈസ് ക്യാപ്റ്റൻ. സഞ്ജു സാംസണും ജിതേഷ് ശർമ്മയും വിക്കറ്റ് കീപ്പർമാരായി ടീമിൽ ഇടം നേടിയിട്ടുണ്ട്. ഓപ്പണർ റോളിൽ അഭിഷേക് ശർമ്മ ഇടം പിടിച്ചപ്പോൾ യശസ്വി ജയ്‌സ്വാളിനെ പരിഗണിച്ചില്ല. തിലക് വർമ്മയും, റിങ്കു സിംങും, ഹാർദിക് പാണ്ഡ്യയും ശിവം ദുബൈയും അക്‌സർ പട്ടേലും ബാറ്റിങ് കരുത്തിനായി ഉണ്ട്. ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളിംങ് യൂണിറ്റിൽ അർഷദീപ് സിംങും ഹർഷിത് റാണയും ഉൾപ്പെട്ടിട്ടുണ്ട്. സ്പിൻ കരുത്തിനായി ആക്‌സർ പട്ടേലിനൊപ്പം കുൽദീപ് യാദവും, വരുൺ ചക്രവർത്തിയുമുണ്ട്.
സഞ്ജു ടീമിൽ; വിക്കറ്റ് കീപ്പറായി തുടരും; ഗിൽ വൈസ് ക്യാപ്റ്റൻ ; ഏഷ്യകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ
