കോട്ടയം : വിശ്വാസികൾക്ക് നോമ്പിന്റെ പുണ്യം പകർന്ന് നൽകി നാളെ പാതി നോമ്പ്. കർത്താവിന്റെ കുരിശ് മരണത്തിന്റെ ഓർമ്മ പുതുക്കുന്ന പുണ്യകാലത്തിന്റെ യാത്രയുമായാണ് വിശ്വാസികൾ പാതി നോമ്പ് ആചരിക്കുന്നത്. ചടങ്ങുകളുടെ ഭാഗമായി പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും.
ശക്തിയിൽ പരാക്രമനും യുദ്ധത്തിൽ പ്രബലനും ആകൽക്കറുസായോടു പോരാട്ടവും യുദ്ധവുംചെയ്തു ബലഹീനതയുള്ള ഞങ്ങളുടെ കുലത്തിനു ജയം നൽകിയവനായ കർത്താവേ എന്ന പ്രാർത്ഥനയോടെയാണ് വിശ്വാസികൾ പാതി നോമ്പിലേയ്ക്ക് കടക്കുന്നത്. സാത്താന്റെ പരീക്ഷണങ്ങളെ അതിജീവിക്കാനുള്ള കരുത്ത് പകരുന്ന കാലമാണ് ഈ നോമ്പ് കാലം. ഇത് തന്നെയാണ് വിശ്വാസികൾക്ക് അതിജീവനത്തിന്റെ പുതിയ കരുത്ത് നൽ കുന്നതും.
വിശ്വാസികൾക്ക് നാളെ പാതിനോമ്പ് : പരിശുദ്ധ സഭ പാതി നോമ്പിലേക്കു കടക്കുന്നു
Advertisements