ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് ആവേശത്തുടക്കം : പൊതു സമ്മേളന നഗറിൽ പതാകയുയർന്നു പ്രതിനിധി സമ്മേളനത്തിന് ബുധനാഴ്ച തുടക്കമാകും

പാമ്പാടി : ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള പതാക കൊടിമര ജാഥകൾ പാമ്പാടി വെള്ളൂരിൽ സംഗമിച്ചു. വൈക്കത്ത് നിധിനാ മോളുടെ സ്മൃതി മണ്ഡപത്തിൽ നിന്നും സംസ്ഥാന കമ്മറ്റിയംഗം ബിന്ദു അജി ക്യാപ്റ്റനായും , ഏറ്റുമാനൂരിൽ കറ്റോട് രക്തസാക്ഷി സ. ബാബു ജോർജിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ജില്ലാ ജോയിന്റ് സെക്രട്ടറി കെ കെ ശ്രീമോൻ ക്യാപ്റ്റനായും കടുത്തുരുത്തിയിൽ എം രാജീവിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ജില്ലാ വൈസ് പ്രസിഡന്റ് കെ പി പ്രശാന്ത് ക്യാപ്റ്റനായും ചങ്ങനാശ്ശേരിയിൽ ഷാജഹാന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും സംസ്ഥാന കമ്മിറ്റിയംഗം എൻ അനിൽകുമാറും ക്യാപ്റ്റനായുള്ള പതാക കൊടിമര ജാഥകളാണ് പാമ്പാടി വെള്ളൂരിൽ വൈകിട്ട് 6 മണിയോടെ സംഗമിച്ചത്.

Advertisements

തുടർന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ പാമ്പാടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നു. കൊടിമര പതാക ജാഥകൾ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ എം രാധാകൃഷ്ണൻ , റജി സഖറിയ , ഏരിയാ സെക്രട്ടറി സുഭാഷ് പി വർഗീസ് , എരിയാ കമ്മിറ്റിയംഗം ഇ എസ് സാബു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പൊതുസമ്മേളന നഗറിൽ (ധീരജ് നഗർ ) സ്വാഗത സംഘം ചെയർമാൻ കെ എം രാധാകൃഷ്ണൻ പതാകയുയർത്തി.

Hot Topics

Related Articles