അപ്പനെക്കാൾ പ്രായമുള്ള മമ്മൂട്ടിയെ കണ്ടിട്ട് ഇപ്പോൾ എന്നാ മലമറിക്കാനാ ! സോഷ്യൽ മീഡിയയിൽ വൈറലായി യുവതിയുടെ കുറിപ്പ്

കൊച്ചി : മലയാളി പ്രേക്ഷകര്‍ പുരുഷ സൗന്ദര്യത്തിന്റെ പ്രതീകമായി കാണുന്ന സിനിമാ താരങ്ങളില്‍ മുന്നിലാണ് മമ്മൂട്ടി. പ്രായം 70 കടന്നിട്ടും യുവതാരങ്ങളെ വെല്ലുന്ന സൗന്ദര്യവും ചെറുപ്പവും തന്റെ ജീവിത ശൈലി കൊണ്ട് കാത്ത് സൂക്ഷിക്കുന്ന നടന്‍ ഒരു അത്ഭുതമാണ്. ഇപ്പോഴും മമ്മൂട്ടിയുടെ ഒരു പുതിയ ഫോട്ടോ വരുമ്ബോള്‍ സോഷ്യല്‍ മീഡിയ കത്തും.
അസുഖബാധിതനാണ് മമ്മൂക്കയെന്ന വാര്‍ത്ത മാസങ്ങള്‍ക്ക് മുന്‍പ് വന്നപ്പോള്‍ കേരളം ഒരുപോലെ ആശങ്കപ്പെട്ടു. ഇപ്പോള്‍ അദ്ദേഹം ചികിത്സ പൂര്‍ത്തിയാക്കി തിരിച്ച്‌ വന്നിരിക്കുകയാണ്. മമ്മൂക്കയെ കുറിച്ചുളള കുറിപ്പുകളാണ് സോഷ്യല്‍ മീഡിയ നിറയെ. അക്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ താര ടോജോ അലക്‌സ് പങ്കുവെച്ച അനുഭവം ശ്രദ്ധ നേടുകയാണ്..

Advertisements

“മമ്മൂട്ടിയെ ആദ്യമായി കണ്ട ദിവസം…” ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന സിബിഎസ്‌ഇ സ്കൂളില്‍ പഠനം പൂർത്തിയാക്കിയ ശേഷം, ഇംഗ്ലീഷ് മാത്രം പ്രധാന മീഡിയമായ ഗേള്‍സ് കോളേജില്‍ പഠിക്കുന്ന സമയം.. ഞങ്ങളുടെ ഗാങ്ങിലെ പെണ്‍കുട്ടികളോക്കെ മലയാളം സിനിമ എന്ന് കേട്ടാല്‍ തന്നെ മുഖം ചുളിക്കുന്ന കാലം.. ഇംഗ്ലീഷ്… ഹിന്ദി സിനിമകള്‍ മാത്രം കാണുകയും.. ജോണ്‍ എബ്രഹാം, മിലിൻഡ് സോമൻ, ടോം ക്രൂയിസ്, ബ്രാഡ് പിറ്റ്, ലിയനാർഡോ ഡി ക്യാപ്രിയോ… ഇവരൊക്കെയാണ് ലോകത്തിലെ ഏറ്റവും സുന്ദരന്മാരെന്ന് കരുതി ക്രഷ് അടിച്ചു നടന്ന മിഡ് ടീനേജ് കാലം..


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അങ്ങനെയിരിക്കെ, മാതൃഭൂമി ദിനപത്രം എറണാകുളത്തെ എല്ലാ കോളേജുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഇൻ്റർ കോളജ് കലോത്സവം സംഘടിപ്പിച്ചു. അന്ന്, പങ്കെടുത്ത ഒട്ടുമിക്ക എല്ലാ മത്സരയിനങ്ങളിലും ഞങ്ങളുടെ കോളേജ് ഒന്നാമതെത്തി, ഓവറോള്‍ കിരീടം നേടി. സമ്മാനദാന ചടങ്ങ് അന്ന് വൈകിട്ട് തന്നെ എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തില്‍. പരിപാടിയില്‍ മുഖ്യാതിഥിയായി വരുന്നതും സമ്മാനം നല്‍കുന്നതും സിനിമാ നടൻ മമ്മൂട്ടിയാണ് എന്ന് കേട്ടപ്പോള്‍.. സത്യം പറഞ്ഞാല്‍, പ്രത്യേകിച്ചൊന്നും തന്നെ തോന്നിയില്ല.

“അപ്പനേക്കാള്‍ പ്രായമുള്ള മമ്മൂട്ടിയെ കണ്ടിട്ട് ഇപ്പൊ എന്തോ മലമറിക്കാനാ’…എന്ന് ഉള്ളിലെ പുച്ഛിസ്റ്റ് സ്വയം ചോദിച്ചു. വൈകിട്ട് സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കാൻ ഞങ്ങള്‍ പെണ്‍കുട്ടികളെല്ലാം ഉടുത്തൊരുങ്ങി സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ അവിടെ കണ്ടത്, മമ്മൂട്ടിയെ കാണാൻ ഒഴുകിയെത്തിയ ജനസാഗരം.. “What silly people!!” എന്ന് തമ്മില്‍ അടക്കം പറഞ്ഞുകൊണ്ട്, ആരൊക്കെ വന്നാലും പോയാലും അന്നത്തെ താരങ്ങള്‍ ഞങ്ങളാണെന്ന് ഭാവത്തില്‍ വേദിയിലെ മുൻനിരയിലെ സീറ്റുകളില്‍ തന്നെ ഇടം പിടിച്ചു..

പരിപാടി തുടങ്ങി അല്‍പസമയത്തിനകം സ്റ്റേഡിയത്തിലേക്ക് മമ്മൂട്ടി എത്തി. അദ്ദേഹത്തെ കണ്ട ആള്‍ക്കൂട്ടം മുഴുവൻ ആവേശത്തോടെ ആർത്തലച്ചു.. “ഇതൊക്കെ എന്ത്” എന്ന മനോഭാവത്തില്‍ ഞങ്ങള്‍ പിന്നിലേക്ക് തിരിഞ്ഞ് നോക്കി. The jaw dropping moment… ഉദിച്ചുയരുന്ന സൂര്യനേ പോലെ പ്രകാശം പരത്തിക്കൊണ്ട് അതിസുന്ദരനായ ഒരു മനുഷ്യൻ തലയെടുപ്പോടെ നടന്നുവരുന്നു… He was indeed a walking Aura! “Spellbound” എന്ന ഒരു വാക്കില്‍ പോലും വിവരിക്കാൻ കഴിയാത്തവിധം ഞങ്ങളെല്ലാം മുഖത്തോട് മുഖം നോക്കി സ്തംഭിച്ചു നിന്നു…

ആ ഒരു നിമിഷം ഞങ്ങളുടെ ബോളിവുഡ്-ഹോളിവുഡ് ക്രഷുകള്‍ എല്ലാം evaporate ചെയ്ത് ആവിയായി പോയി.. കുടുംബത്തിലെ സകല പെണ്ണുങ്ങളും മമ്മൂട്ടി എന്ന് കേട്ടാല്‍ അഭിമാനപൂരിതരാകുന്നതും അത് കാണുന്ന സകല പുരുഷന്മാരും “അതൊക്കെ വെറും മേക്കപ്പ് അല്ലേ” എന്ന് പുച്ഛിച്ചു തള്ളുന്നത്തിൻ്റെ പിന്നിലെ കാരണം അപ്പോഴാണ് പിടികിട്ടിയത്.. സമ്മാനങ്ങള്‍ ഏറ്റുവാങ്ങാൻ മാറിമാറി സ്റ്റേജില്‍ കയറുമ്ബോള്‍, അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ഒരുതരം മാസ്മരിക ശക്തിപോലെ ഞങ്ങള്‍ക്ക് ചുറ്റും വലയം തീർത്തു.. അവസാനം “ഓവറോള്‍ കിരീടം” മേടിക്കാൻ ഞങ്ങള്‍ എല്ലാവരും ഒരുമിച്ച്‌ വീണ്ടും സ്റ്റേജില്‍ കയറി.

അപ്പോള്‍ മമ്മൂക്കയുടെ കുസൃതി ചോദ്യം – “നിങ്ങള്‍ പെണ്‍കുട്ടികള്‍ മാത്രം ഈ സമ്മാനമെല്ലാം കൂടി വാരി കൊണ്ടുപോയാല്‍, ബാക്കിയുള്ളവർ എന്ത് ചെയ്യും മക്കളേ?” ആ നിമിഷം ഞങ്ങളെല്ലാം literally cloud nine-ല്‍ എത്തി! പിന്നീട്, മമ്മൂട്ടിക്കയുടെ ചുറ്റും നിന്നുകൊണ്ട് ഞങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ. അത് പിറ്റെ ദിവസം പത്രങ്ങളില്‍ വലിയ ചിത്രമായി വന്നപ്പോള്‍, സന്തോഷം അതിലേറെ! ഈ സംഭവത്തിനുശേഷമാണ് മമ്മൂട്ടിയുടെ ഓരോ സിനിമയും കൗതുകത്തോടെ കണ്ട് തുടങ്ങിയത്..

“തനിയാവർത്തനം’ മുതല്‍ “ഭ്രമയുഗം” വരെ… ലോക സിനിമ ചരിത്രം സാക്ഷിയായ മഹാപ്രതിഭാസങ്ങളില്‍, കാലത്തിനോ, പ്രായത്തിനോ, തലമുറകള്‍ക്കോ കീഴടക്കാൻ കഴിയാത്ത.. “നടൻ” എന്ന പരിമിത പദത്തിനപ്പുറം, ഒരു കഥാപാത്രത്തിന്റെ ആത്മാവിലേക്ക് ആളുകളെ കൂട്ടിക്കൊണ്ടുപോകുന്ന മാസ്മരികശക്തിയായ ശ്രീ മമ്മൂട്ടി ഞങ്ങള്‍ക്കൊക്കെ അന്നുമുതല്‍ ഞങ്ങളുടെ സ്വന്തം മമ്മൂക്കയായി… മമ്മൂക്ക, അങ്ങ് പൂർണ്ണാരോഗ്യത്തോടെ തിരിച്ചെത്തിയെന്ന വാർത്ത, താങ്കളെ കുടുംബാംഗം പോലെ കരുതുന്ന ഓരോ മലയാളിയുടെയും മനസ്സില്‍ സന്തോഷത്തോടൊപ്പം ആശ്വാസവും പകരുന്നുണ്ട്..

ദൈവാനുഗ്രഹം എന്നും താങ്കളുടെ വഴികാട്ടിയായി നിലകൊള്ളട്ടെ. ഇനിയും അനവധി അമരമായ കഥാപാത്രങ്ങളുമായി മലയാള സിനിമയെ സമ്ബന്നമാക്കട്ടെ. കാലാതീതമായ അഭിനയശക്തിയും, പുതുതലമുറയ്ക്ക് പോലും പ്രചോദനമായിത്തീരുന്ന അതുല്യമായ ജീവിതസമർപ്പണവും മലയാള സിനിമയുടെ ഇതിഹാസമായി ആരോഗ്യവും സന്തോഷവും നിറഞ്ഞ ദീർഘായുസ്സോടെ ഇരിക്കട്ടെ.

Hot Topics

Related Articles