മുംബൈ : ഏകദിന ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങില്‍നിന്ന് ഇന്ത്യൻ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും എങ്ങനെ അപ്രത്യക്ഷമായെന്ന ഞെട്ടലിലാണ് ക്രിക്കറ്റ് പ്രേമികള്‍.ഓഗസ്റ്റ് 13ന് പുറത്തിറങ്ങിയ ഏകദിന റാങ്കിങ്ങില്‍ രോഹിത് രണ്ടാം സ്ഥാനത്തും കോലി നാലാം സ്ഥാനത്തുമായിരുന്നു. കേവലം ഒരാഴ്ചയ്ക്കകം പുറത്തിറങ്ങിയ പുതിയ പട്ടികയില്‍ ഇരുവരും ആദ്യ നൂറില്‍ പോലും ഇല്ലാതിരുന്നത് ക്രിക്കറ്റ് വൃത്തങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കി.
വർഷങ്ങളായി റാങ്കിങ്ങില്‍ ആദ്യ പത്തില്‍ തുടരുന്ന താരങ്ങളാണ് ഇരുവരും. സമീപകാലത്തായി ടെസ്റ്റില്‍നിന്നും ട്വിന്റി ട്വിന്റിയില്‍നിന്നും വിരമിച്ചെങ്കിലും ഏകദിനത്തില്‍ രോഹിതും കോലിയും ഇന്ത്യയുടെ നെടുംതൂണാണ്. ഇരുവരുടെയും പേരുകള്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായതോടെ സമ്ബൂർണ വിരമിക്കലാണോയെന്ന അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. എന്നാല്‍ അതിനെല്ലാം അല്‍പ്പായുസ്സേ ഉണ്ടായിരുന്നുള്ളു. പുതിയ റാങ്കിങ് പട്ടികയിലെ പിഴവ് മനസ്സിലാക്കിയ ഐസിസി ഉടൻതന്നെ പട്ടിക തിരുത്തി. രോഹിതും കോലിയും പഴയപോലെ പട്ടികയില്‍ ഇടംപിടിച്ചതോടെ ആരാധകരും ഹാപ്പി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാങ്കേതിക തകരാറിനെ തുടർന്നാണ് ഇരുവരുടേയും പേര് പട്ടികയില്‍നിന്ന് പുറത്തായതെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഐസിസിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല. പുതുക്കിയ റാങ്കിങ് പട്ടിക പ്രകാരം 756 പോയന്റോടെ രോഹിത് പട്ടികയില്‍ രണ്ടാമതുണ്ട്. 736 പോയന്റോടെ കോലി നാലാമതും. 784 പോയന്റുള്ള ഇന്ത്യയുടെ ശുഭ്മാൻ ഗില്ലാണ് ഒന്നാമത്. എട്ടാം സ്ഥാനത്തുള്ള ശ്രേയ്യസ് അയ്യരാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം.